പാലക്കാട്: കുഞ്ഞ് ജനിച്ചതിന്റെ സന്തോഷത്തില്‍ ബന്ധുക്കള്‍ വിതരണം ചെയ്ത ചോക്ലേറ്റില്‍ പുഴുവെന്ന പരാതിയെ തുടര്‍ന്ന് ബേക്കറി പൂട്ടി.പാലക്കാട് മേപ്പറമ്ബ് സ്വദേശി സന്തോഷിന്റെ പരാതിയിലാണ് നടപടി. നഗരത്തിലെ ബേക്കറിയില്‍ നിന്നാണ് കഴിഞ്ഞദിവസം സന്തോഷ് ചോക്ലേറ്റ് വാങ്ങിയത്.
കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ നിരവധിപേര്‍ മിഠായി കഴിച്ചു. ഇതിനിടയിലാണ് മിഠായിക്കുള്ളില്‍ പുഴുവിനെ കണ്ടെത്തിയത്. ബാക്കിയുണ്ടായിരുന്ന മുഴുവന്‍ മിഠായിയിലും സമാനരീതിയില്‍ പുഴുക്കളെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ടൗണ്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.