എസ്.എസ്.എല്‍.സി മോഡല്‍ പരീക്ഷ ഫെബ്രുവരി 27 മുതല്‍, പൊതു പരീക്ഷ മാര്‍ച്ച്‌ 9 മുതല്‍

സ്.എസ്.എല്‍.സി മോഡല്‍ പരീക്ഷ ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച്‌ 3 വരെയും പൊതു പരീക്ഷ മാര്‍ച്ച്‌ 9 മുതല്‍ 29 വരെയും നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.27ന് രാവിലെ 9.45ന് മലയാളം ഒന്നാംപേപ്പര്‍, ഉച്ചയ്‌ക്ക് 2ന് മലയാളം സെക്കന്‍ഡ്, 28ന് രാവിലെ 9.45ന് ഇംഗ്ളീഷ്, ഉച്ചയ്ക്ക് 2ന് ഹിന്ദി, മാര്‍ച്ച്‌ ഒന്നിന് രാവിലെ 9.45ന് ഫിസിക്‌സ്, ഉച്ചയ്‌ക്ക് 2.30ന് കെമിസ്ട്രി, 2ന് രാവിലെ 9.45ന് സോഷ്യല്‍ സയന്‍സ്, ഉച്ചയ്‌ക്ക് 2ന് ബയോളജി, 3ന് രാവിലെ 9.45ന് ഗണിതം എന്നിങ്ങനെയാണ് ടൈംടേബിള്‍. ഹയര്‍ സെക്കന്‍ഡറി പ്രാക്‌ടിക്കല്‍ പരീക്ഷ ഫെബ്രുവരി 1ന് ആരംഭിക്കും.

spot_img

Related Articles

Latest news