മരവിപ്പിച്ച അക്കൗണ്ടുകള്‍ പ്രവര്‍ത്തനക്ഷമമായി; കോണ്‍ഗ്രസിന് ആശ്വാസം

ന്യൂഡല്‍ഹി:ആദായ നികുതി വകുപ്പ് മരവിപ്പിച്ച കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് ബാങ്ക് അക്കൗണ്ടുകള്‍ പ്രവര്‍ത്തനക്ഷമമായി. ഡല്‍ഹി ഐടിഎടിയില്‍ (Income Tax Appellate Tribunal) കോണ്‍ഗ്രസ് അപ്പീല്‍ നല്‍കിയതിന് പിന്നാലെയാണ് നടപടി. കോണ്‍ഗ്രസ് ട്രഷര്‍ അജയ് മാക്കനാണ് പാര്‍ട്ടിയുടെ നാല് അക്കൗണ്ടുകള്‍ മരവിപ്പിച്ചതായി വാര്‍ത്താസമ്മേളനം വിളിച്ച് അറിയിച്ചത്.

ആദായനികുതി വകുപ്പ് മരവിപ്പിച്ച നടപടിയില്‍ രൂക്ഷ വിമര്‍ശനവുമായി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ജനാധിപത്യത്തെ തന്നെ മരവിപ്പിച്ചുവെന്നായിരുന്നു അജയ് മാക്കന്‍ പ്രതികരിച്ചത്.

ഇപ്പോള്‍ ഞങ്ങള്‍ക്ക് ചെലവഴിക്കാന്‍ പണമില്ല, ഇലക്ട്രിസിറ്റി ബില്ലുകള്‍, ജീവനക്കാരുടെ ശമ്പളം, ഞങ്ങളുടെ ന്യായ് യാത്ര, എല്ലാം നിശ്ചലമാവും. സമയവും സാഹചര്യവും നോക്കുമ്പോള്‍ എല്ലാം വ്യക്തമാണ്.’ എന്നായിരുന്നു പ്രതികരണം. നിര്‍ണ്ണായകമായ ലോക്‌സഭാ തിരഞ്ഞെടുപ്പടുത്ത സാഹചര്യത്തില്‍ ആദായ നികുതി വകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടായ നടപടി പ്രേരിതമാണെന്നും അജയ്മാക്കന്‍ ആരോപിച്ചിരുന്നു.

ജനാധിപത്യത്തിന് നേരെയുള്ള വലിയ പ്രഹരമാണ് അക്കൗണ്ട് മരവിപ്പിച്ചതിലൂടെ ഉണ്ടായതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജുന്‍ ഖാർഗെ പ്രതികരിച്ചു. ബിജെപി പിരിച്ചെടുത്ത ഭരണഘടനാ വിരുദ്ധ പണം തിരഞ്ഞെടുപ്പിൽ ഉപയോഗിക്കുമെന്നും ഖാർഗെ പറഞ്ഞിരുന്നു.

കോൺഗ്രസ് പാർട്ടിയുടെ അക്കൗണ്ട് മാത്രമല്ല ഇന്ത്യയുടെ ജനാധിപത്യവും മരവിച്ചിരിക്കുന്നു. ജനാധിപത്യത്തിനെതിരായ പുതിയ ആക്രമണത്തെ ഞങ്ങൾ ചെറുക്കും. നീതി വിജയിക്കുമെന്ന് ഉറപ്പുണ്ടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പ്രതികരിച്ചിരുന്നു.

spot_img

Related Articles

Latest news