ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം ഇന്ന് അവസാനിക്കും.
മത്സരത്തില്‍ നിന്നും പിന്മാറിയേക്കുമെന്ന അഭ്യൂഹം ശശി തരൂര്‍ തള്ളി. ഈ മാസം 17 നാണ് വോട്ടെടുപ്പ് നടക്കുക.
ഗുജറാത്തിലും, മുംബൈയിലും പ്രചാരണത്തിനെത്തിയ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെക്ക് വലിയ സ്വീകരണമാണ് പിസിസികള്‍ ഒരുക്കിയിരുന്നത്. മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് നേതാക്കള്‍ പരസ്യ പിന്തുണ പ്രഖ്യാപിക്കുന്നതിനെതിരെ തരൂര്‍ വിഭാഗം ഹൈക്കമാന്‍ഡിന് രേഖാമൂലം പരാതി നല്‍കിയിട്ടുണ്ട്.
ഖാര്‍ഗെ ഇന്ന് ഹൈദരാബാദിലും, വിജയവാഡയിലും പ്രചാരണം നടത്തും. ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലാണ് തരൂരിന്റെ പ്രചാരണം.