ചൂഷണ മുക്ത പ്രവാസം” അൽ ഖസീം ICF ബോധവൽക്കരണ കാമ്പയിൻ ആരംഭിച്ചു.

ബുറൈദ:പ്രവാസികളെ വളരെയധികം ചൂഷണവിധേയമാക്കപ്പെടുന്ന സമകാലിക വിഷയങ്ങളായസ്വർണ്ണക്കടത്ത്, മയക്കുമരുന്ന്,സാമ്പത്തിക അത്യാർത്തി,ദുർവ്യയം,എന്നീ വിഷയങ്ങളിൽ പൊതു ജനങ്ങളെ ബോധവൽക്കരിക്കാൻ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ നടത്തിവരുന്ന ദ്വൈമാസ കാമ്പയിനോടനുബന്ധിച്ച് ICF അൽ ഖസീം സെൻട്രൽ കമ്മിറ്റി മേഖലയിലെ മുഖ്യ ധാര സംഘടനകളെ ഉൾപെടുത്തിക്കൊണ്ടു ആശയ സംവാദം സംഘടിപ്പിച്ചു.

വിഷയവുമായി ബന്ധപ്പെട്ടുകൊണ്ടു സർക്കാരും സംഘടനകളും ഇടപെട്ടുകൊണ്ടു ബോധവത്കരണം നടത്തേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ് എന്ന്
പ്രമുഖ വിദ്യാഭ്യാസ
പ്രവർത്തകനും വാടാനപ്പള്ളി ISRA ചെയർമാനുമായ ഹുസ്സൈൻ തങ്ങൾ വാടാനപ്പള്ളി വിഷയം അവതരിപ്പുച്ചുകൊണ്ടു അഭിപ്രായപ്പെട്ടു.

സ്വർണ്ണക്കടത്തു മാഫിയയുടെ പ്രലോഭനങ്ങളിൽ സാധാരണക്കാരായ
പ്രവാസികൾ വീഴരുതെന്നും സംവാദം ഉൽഘാടനം ചെയ്തു കൊണ്ട് പ്രൊവിൻസ് അഡ്മിൻ സെക്രട്ടറി ശിഹാബ് സവാമ അഭിപ്രായപ്പെട്ടു.

മയക്കുമരുന്നു സ്വർണ്ണ മാഫിയയെ ഗവണ്മെന്റും ഉദ്യോഗസ്ഥ വിഭാഗവും നിയന്ത്രിക്കണമെന്നും,
കാമ്പയിൻ മുന്നോട്ടുവെക്കുന്നരീതിലുള്ള
പൊതു വിഷയങ്ങളിൽ പ്രവാസി
സംഘടനകളുടെ
ശക്തമായ പ്രചാരണ പ്രവർത്തനങ്ങൾ തുടർന്ന് കൊണ്ടിരിക്കണമെന്നും സംവാദത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു കൊണ്ടു പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകൻ
എഞ്ചിനീയർ ബഷീർ കണ്ണൂർ,
നാസർ കല്ലയിൽ നെസ്റ്റോ,
പർവേസ് തലശ്ശേരി (പ്രവാസി സംഘം),
പ്രമോദ് കുര്യൻ (OICC),
അയ്യൂബ് മുക്കം
,(KMCC)
അബ്ദുൽ റഷീദ് (മാധ്യമം),
സ്വാലിഹ് ബെല്ലാരി
(KCF)
നൗഫൽ മണ്ണാർക്കാട്
(RSC)
എന്നിവർ സംസാരിച്ചു.
ഖസീം സെൻട്രൽ പ്രസിഡന്റ് അബൂനവാസ്‌ ഉസ്താദിന്റെ അധ്യക്ഷതയിൽ ചേർന്ന
പരിപാടിയിൽ
യാക്കൂബ് സഖാഫി പ്രാർത്ഥനയും
സെക്രട്ടറി ശറഫുദ്ധീൻ വാണിയമ്പലം സ്വാഗതവും
സത്താർ വഴിക്കടവ് നന്ദിയും പറഞ്ഞു.

spot_img

Related Articles

Latest news