കേരളത്തിൽ യുഡിഎഫിന് ഉജ്ജ്വല വിജയം; റിയാദിൽ ആവേശപ്പൊലിമയോടെ ഒഐസിസിയുടെ വിപുലമായ ആഘോഷം

റിയാദ്: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ മിന്നുന്ന വിജയത്തിന്റെ ആഹ്ലാദം ഗൾഫ് പ്രവാസി സമൂഹത്തിലും വലിയ ആവേശമായി മാറി. ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബത്ഹയിലെ സബർമതിയിൽ സംഘടിപ്പിച്ച വിജയാഘോഷത്തിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. മുദ്രാവാക്യങ്ങൾ മുഴക്കിയും മധുരം വിതരണം ചെയ്തും പ്രവർത്തകർ വിജയലഹരി പങ്കിട്ടു.

റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര അധ്യക്ഷത വഹിച്ച ചടങ്ങ് ഒഐസിസി ഗ്ലോബൽ കമ്മിറ്റി അംഗം ഷിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ജനങ്ങൾ അഴിമതിക്കും ദുർഭരണത്തിനുമെതിരെ നൽകിയ ശക്തമായ വിധിയെഴുത്താണ് ഈ വിജയമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജനറൽ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി പരിപാടിയിൽ ആമുഖ പ്രസംഗം നടത്തി.

യുഡിഎഫിന്റെ വിജയം പ്രവാസി സമൂഹത്തിന് വലിയ ആത്മവിശ്വാസം നൽകുന്നതാണെന്ന് ആശംസകൾ നേർന്ന് സംസാരിച്ച നേതാക്കൾ വ്യക്തമാക്കി. ഒഐസിസി ഭാരവാഹികളായ അബ്ദുള്ള വല്ലാഞ്ചിറ, നൗഫൽ പാലക്കാടൻ, യഹിയ കൊടുങ്ങല്ലൂർ, സജീർ പൂന്തുറ, ഷുക്കൂർ ആലുവ, അബ്ദുൽ കരീം കൊടുവള്ളി, സൈഫ് കായംകുളം, മൃദുല വിനീഷ്, അലി ആലുവ, ജയൻ കൊടുങ്ങല്ലൂർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സുരേഷ് ശങ്കർ സ്വാഗതവും ട്രഷറർ സന്തോഷ് വിളയിൽ നന്ദിയും രേഖപ്പെടുത്തി.

വിജയാഘോഷത്തിന്റെ ഭാഗമായി പ്രസിഡന്റ് സലീം കളക്കരയും ഷാനവാസ് മുനമ്പത്തും ചേർന്ന് കേക്ക് മുറിച്ചു. തുടർന്ന് പ്രവർത്തകർക്ക് മധുരം വിതരണം ചെയ്തു. അമീർ പട്ടണത്തിന്റെ നേതൃത്വത്തിൽ ഉയർന്ന ആവേശകരമായ മുദ്രാവാക്യങ്ങൾ സബർമതിയെ പ്രകമ്പനം കൊള്ളിച്ചു.

പരിപാടികൾക്ക് റഫീഖ് വെമ്പായം, ഹക്കീം പട്ടാമ്പി, അശ്റഫ് മേച്ചേരി, നാദിർഷാ റഹ്മാൻ, നാസർ ലെയ്സ്, നാസർ മാവൂർ, മുഹമ്മദ് ഖാൻ, അസ്ക്കർ കണ്ണൂർ, നാസർ വലപ്പാട്, ബഷീർ കോട്ടയം, കമറുദ്ധീൻ താമരകുളം, നസീർ ഹനീഫ, സന്തോഷ് ബാബു, സിജോ വയനാട്, അലക്സ് കെല്ലം, ജംഷി കോഴിക്കോട്, ജംഷാദ് തുവൂർ, സൈനുദ്ധീൻ വെട്ടത്തൂർ, സൈനുദ്ധീൻ വല്ലപ്പുഴ, അൻസാർ വടശ്ശേരിക്കോണം, മാത്യു എറണാകുളം,അ അഖിനാസ് കരുനാഗപള്ളി, ഹരീന്ദ്രൻ കണ്ണൂർ, ഹാഷിം പാപ്പിനാശ്ശേരി, മജു സിവിൽ സ്റ്റേഷൻ, ഹാഷിം കുഞ്ഞ്, ഷംസീർ പാലക്കാട് തുടങ്ങിയവർ നേതൃത്വം നൽകി.

റിയാദ് സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള വിപുലമായ വിജയാഘോഷ പരിപാടികൾ ഈ വരുന്ന വ്യാഴാഴ്ച രാത്രി എട്ട് മണിക്ക് എക്സിറ്റ് 18 ലെ മർവ്വ ഇസ്ത്തറാഹിൽ വെച്ച് നടക്കും. വിവിധ കലാ-സാംസ്കാരിക പരിപാടികളോടു കൂടി നടക്കുന്ന ആഘോഷത്തിലേക്ക് മുഴുവൻ ജനാധിപത്യ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

spot_img

Related Articles

Latest news