കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്: ഖാര്‍ഗെയും തരൂരും ഊര്‍ജിത പ്രചാരണത്തില്‍.

ന്യൂ​ഡ​ല്‍​ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം ഇന്ന് അവസാനിക്കും.
മ​ത്സ​ര​ത്തി​ല്‍ നി​ന്നും പി​ന്മാ​റി​യേ​ക്കു​മെ​ന്ന അ​ഭ്യൂ​ഹം ശ​ശി ത​രൂ​ര്‍ ത​ള്ളി. ഈ ​മാ​സം 17 നാ​ണ് വോ​ട്ടെ​ടു​പ്പ് നടക്കുക.

ഗു​ജ​റാ​ത്തി​ലും, മും​ബൈ​യി​ലും പ്ര​ചാ​ര​ണ​ത്തി​നെ​ത്തി​യ മ​ല്ലി​കാ​ര്‍​ജ്ജു​ന്‍ ഖാ​ര്‍​ഗെക്ക് ​വ​ലി​യ സ്വീ​ക​ര​ണ​മാ​ണ് പി​സി​സി​ക​ള്‍ ഒരുക്കിയിരുന്നത്. മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ​യ്ക്ക് നേ​താ​ക്ക​ള്‍ പ​ര​സ്യ പി​ന്തു​ണ പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നെ​തി​രെ ത​രൂ​ര്‍ വി​ഭാ​ഗം ഹൈ​ക്ക​മാ​ന്‍​ഡി​ന് രേ​ഖാ​മൂ​ലം പ​രാ​തി നല്‍കിയിട്ടുണ്ട്.

ഖാ​ര്‍​ഗെ ഇ​ന്ന് ഹൈ​ദ​രാ​ബാ​ദി​ലും, വി​ജ​യ​വാ​ഡ​യി​ലും പ്ര​ചാ​ര​ണം ന​ട​ത്തും. ഡ​ല്‍​ഹി, മും​ബൈ എ​ന്നി​വി​ട​ങ്ങ​ളി​ലാണ് ത​രൂ​രി​ന്‍റെ പ്ര​ചാ​ര​ണം.

spot_img

Related Articles

Latest news