ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും എംപിയുമായ മനീഷ് തിവാരി പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരുമെന്ന വാര്‍ത്ത തള്ളി കോണ്‍ഗ്രസ്.മനീഷ് തിവാരി അദ്ദേഹത്തിന്റെ മണ്ഡലത്തിലുണ്ടെന്നും അവിടുത്തെ വികനസപ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിക്കുകയാണെന്നും അദ്ദേഹത്തിന്റെ ഓഫീസ് പുറത്തിറക്കിയ വിശദീകരണത്തിലുണ്ട്. മാത്രമല്ല, കഴിഞ്ഞദിവസം രാത്രി ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീട്ടിലാണ് അദ്ദേഹം തങ്ങിയതെന്നും എം.പിയുടെ ഓഫിസ് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥും മകന്‍ നകുലും മറ്റു എം.പിമാരും ബി.ജെ.പിയില്‍ ചേരുമെന്ന് അഭ്യൂഹങ്ങളുണ്ട്. ഇതിനിടയിലാണ് മനീഷ് തിവാരിയും ബി.ജെ.പിയിലേക്ക് ചേക്കേറുകയാണെന്ന പ്രചാരണം വരുന്നത്.