ജര്‍മ്മന്‍ കപ്പലുകളുടെ നിര്‍മ്മാണം ഇനി കൊച്ചിയിലും ; നിര്‍മ്മിക്കുന്നത് എട്ട് കപ്പലുകള്‍

കൊച്ചി: ജര്‍മ്മനിക്കായി നിര്‍മ്മിക്കുന്ന ചരക്ക് കപ്പലുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കൊച്ചി കപ്പല്‍ നിര്‍മ്മാണശാലയില്‍ ആരംഭിച്ചു.

അതിനൂതന സാങ്കേതിക വിദ്യയില്‍ എട്ട് ചരക്ക് കപ്പലുകളുടെ നിര്‍മ്മാണമാണ് കേന്ദ്രസര്‍ക്കാറിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കപ്പല്‍ നിര്‍മ്മാണ ശാലയില്‍ നടക്കുക. നിര്‍മ്മാണത്തിന്റെ ആദ്യ ഘട്ടമായ ‘സ്റ്റീല്‍ കട്ടിംഗ്’ കപ്പല്‍ നിര്‍മ്മാണ ശാലയില്‍ ഇന്നലെ നടന്നു. കപ്പല്‍ നിര്‍മ്മാണത്തിലെ സുപ്രധാന ചടങ്ങാണ് ‘സ്റ്റീല്‍ കട്ടിംഗ്’.

സമുദ്രാന്തര ഭാഗത്തെ ഐസ് പാളികളില്‍ പോലും സുഗമമായി ചലിക്കാന്‍ സാധിക്കുന്ന ‘ഐസ് ക്ലാസ് വെസവല്‍സ്’ പ്പെടുന്നതാണ് ഈ ചരക്ക് കപ്പലുകള്‍. 110 മീറ്റര്‍ നീളവും 16.5 മീറ്റര്‍ വീതിയുമുളള കപ്പലിന് 7000 ടണ്‍ ഭാരം വഹിക്കാന്‍ ശേഷിയുണ്ടാകും. സ്റ്റില്‍, കല്‍ക്കരി, ധാന്യങ്ങള്‍ തുടങ്ങിയ ഭാരമേറിയ ചരക്കുകളുടെ നീക്കത്തിനാണ് കപ്പലുകള്‍ പ്രധാനമായി ഉപയോഗിക്കുക. കപ്പല്‍ നിര്‍മ്മാണത്തിലെ അന്താരാഷ്‌ട്ര സുരക്ഷ മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചുകൊണ്ടാണ് കപ്പലുകള്‍ നിര്‍മ്മിക്കുന്നത്.

നെതര്‍ലാന്‍ഡ് ആസ്ഥാനമായ ഗ്രൂട്ട് ഷിപ്പ് ഡിസൈന്‍സാണ് കപ്പലിന്റെ അടിസ്ഥാന രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്. തുടര്‍ന്നുള്ള എല്ലാം പ്രവര്‍ത്തങ്ങളും കൊച്ചി കപ്പല്‍ നിര്‍മ്മാണ ശാലയിലാണ് നടക്കുക. ജര്‍മ്മനി അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എച്ച്‌ സ്‌കിഫാര്‍ട്ട് എന്ന വന്‍കിട കമ്ബയിയാണ് കപ്പലുകളുടെ നിര്‍മ്മാണത്തിന് കൊച്ചി കപ്പല്‍ നിര്‍മ്മാണ ശാലയുമായി കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

spot_img

Related Articles

Latest news