തെലങ്കാനയിലെ ഈ ഗ്രാമത്തിലെ ആളുകളുടെ ശരാശരി പ്രായം 90 വയസ്സ് , രോഗങ്ങളൊന്നുമില്ല! ആരോഗ്യ രഹസ്യം അറിയാം

മാറിയ ഭക്ഷണശീലങ്ങളും അന്തരീക്ഷ മലിനീകരണവും കാരണം ആളുകളുടെ ആയുസ്സ് കുറയുന്നു എന്നാണു പല പഠനങ്ങളും പറയുന്നത്.

ഈ കാലയളവില്‍ 70 വര്‍ഷം വരെ ജീവിക്കുന്നത് മഹത്തായ കാര്യമാണ്. എന്നാല്‍ തെലങ്കാനയിലെ ഒരു ഗ്രാമത്തില്‍ നിന്നും വരുന്ന വാര്‍ത്തകള്‍ ആശ്ചര്യപ്പെടുത്തുന്നതാണ്. ഇവിടുത്തെ ആളുകളുടെ ശരാശരി പ്രായം 90 വയസ്സിനു മുകളിലാണ്. എല്ലാ ആളുകളും നല്ല ആരോഗ്യത്തോടെ സന്തോഷത്തോടെ ജീവിക്കുന്നു. ഇതിന് ഒരു പ്രത്യേക കാരണമുണ്ട്. അവരെല്ലാം പ്രകൃതിയോട് ചേര്‍ന്ന് ജീവിക്കുന്നവരാണ്.

മരങ്ങള്‍ക്കും വിളനിലങ്ങള്‍ക്കും കുന്നുകള്‍ക്കും മേച്ചില്‍പ്പുറങ്ങള്‍ക്കും ഇടയിലാണ് അവര്‍ ജീവിക്കുന്നത്. ഈ ഗ്രാമത്തിലെ ആളുകള്‍ പഴയ ഭക്ഷണ ശീലങ്ങള്‍ കാരണം തികച്ചും ആരോഗ്യമുള്ളവരാണ്. മലിനീകരണ രഹിതമായ അന്തരീക്ഷമാണ് ഇവിടെയുള്ളത്. ആ ഗ്രാമം ഏതെന്നോ? കാമറെഡ്ഡി ജില്ലയിലെ രാമ റെഡ്ഡി മണ്ഡലത്തിലെ രാജമ്മ താണ്ട ആണ് ആ ഗ്രാമം. വളരെ ചെറിയ ഒരു ഗ്രാമപഞ്ചായത്ത്. ജനസംഖ്യ 300 വരെ മാത്രം. ഇവിടെ ഭൂരിഭാഗം ആളുകളും കൃഷിയെ ആശ്രയിച്ചാണ് ഉപജീവനം നടത്തുന്നത്. ഓരോ കുടുംബത്തിനും ശരാശരി നാലേക്കര്‍ ഭൂമിയുണ്ട്.

അവരുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം 90 വര്‍ഷമാണ്. കഴിഞ്ഞ 30 വര്‍ഷത്തിനിടെ ഏഴ് പേര്‍ മാത്രമാണ് മരിച്ചത്. മരിച്ചവരില്‍ രണ്ടുപേര്‍ മാത്രമാണ് മധ്യവയസ്‌ക്കര്‍. അസുഖത്തെ തുടര്‍ന്നാണ് ഇവര്‍ മരിച്ചത്. ബാക്കിയുള്ള അഞ്ചില്‍.. രണ്ട് പേര്‍ 100 വര്‍ഷം പൂര്‍ത്തിയാക്കിയ ശേഷമാണ് മരിച്ചത്. ഇവിടെയുള്ളവര്‍ ശുദ്ധവായു ശ്വസിക്കുന്നു, ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നു, വളരെ സമാധാനത്തോടെ ജീവിക്കുന്നു ‌- ഈ ചിട്ടയനുസരിച്ചാണ് ഇവരുടെ ജീവിതം. പരുത്തി റൊട്ടിയാണ് ഇവരുടെ പ്രധാന ഭക്ഷണം. ഇഞ്ചിയും വെളുത്തുള്ളിയും ചേര്‍ത്താണ് ഇവ കഴിക്കുന്നത്.

അവരുടെ പറമ്ബില്‍ വിളയുന്ന പുതിയ പച്ചക്കറികള്‍ കൊണ്ട് അവര്‍ കറി ഉണ്ടാക്കുന്നു. ഗ്രാമത്തില്‍ സിലിണ്ടറുകള്‍ ഉപയോഗിക്കുന്നില്ല. എന്ത് പാചകം ചെയ്താലും വിറക് അടുപ്പിലാണ് പാകം ചെയ്യുന്നത്. തണ്ടയിലെ വീടുകളില്‍ ടിവിയും ഫോണും ഒഴികെ മറ്റ് ഇലക്‌ട്രോണിക് സാധനങ്ങളൊന്നും കാണാനില്ല. ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍, റൈസ് കുക്കര്‍, കൂളര്‍ തുടങ്ങിയ വീട്ടുപകരണങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട് . രാജമ്മ തണ്ടയിലെ ജനങ്ങള്‍ ഉപയോഗിക്കുന്നത് കുഴല്‍ കിണറിലെ വെള്ളം മാത്രമാണ്.

രണ്ട് വര്‍ഷം മുമ്ബ് കൊറോണ എന്ന മഹാമാരി ലോകത്തെയാകെ പിടിച്ചു കുലുക്കിയിരുന്നു. പക്ഷേ രാജമ്മ തണ്ടയിലെ ജനങ്ങളെ തൊടാന്‍ കൊറോണയ്‌ക്കും കഴിഞ്ഞില്ല. പ്രതിരോധശേഷി കൂടുതലായതിനാല്‍ ആര്‍ക്കും രോഗബാധയുണ്ടായില്ല. വിവിധ ഇടങ്ങളില്‍ സ്ഥിരതാമസമാക്കിയ തണ്ട നിവാസികള്‍ പോലും കൊറോണ കാലത്ത് സ്വന്തം നാട്ടിലെത്തി സുരക്ഷിതരായി.

മുന്‍പ് കാലത്ത് നമ്മുടെ പൂര്‍വികരും ഈ ജീവിത രീതികളാണ് ശീലിച്ചിരുന്നത്. പഴയ മുത്തശ്ശിമാര്‍ക്കും മറ്റുമുള്ള ആരോഗ്യം ഇന്നത്തെ തലമുറയ്ക്ക് ഇല്ല താനും. അനാവശ്യമായി ആശുപത്രിയില്‍ പോകുന്ന പതിവ് അന്നില്ലായിരുന്നു. അന്ന് കേട്ടുകേഴ്വി മാത്രമായിരുന്ന ഷുഗറും പ്രഷറുമൊക്കെ ഇന്ന് ചെറുപ്രായത്തില്‍ തന്നെ പലര്‍ക്കും പിടിമുറുക്കുന്നു. നമ്മുടെ ജീവിത രീതിയില്‍ മാറ്റമുണ്ടാക്കിയാല്‍ ആരോഗ്യ പ്രശ്നങ്ങളില്‍ നിന്ന് രക്ഷനേടാമെന്ന് ഈ ഗ്രാമവാസികള്‍ തെളിയിക്കുന്നു.

spot_img

Related Articles

Latest news