ഹൂതി വിമതര്‍ക്കുള്ള ആയുധങ്ങള്‍ ഒമാന്‍ ഉള്‍ക്കടലില്‍നിന്ന് ഫ്രഞ്ച് നാവികസേന പിടിച്ചെടുത്തു.

മനാമ

യമനിലെ ഹൂതി വിമതര്‍ക്ക് കൊണ്ടുപോകുകയായിരുന്ന ആയിരക്കണക്കിനു റൈഫിളുകളും മെഷീന്‍ ഗണ്ണുകളും ടാങ്ക്വേധ മിസൈലുകളും ഒമാന്‍ ഉള്‍ക്കടലില്‍നിന്ന് ഫ്രഞ്ച് നാവികസേന പിടിച്ചെടുത്തു.ഇറാനില്‍നിന്ന് കടത്തുന്നതിനിടെയാണ് ഇവ പിടികൂടിയതെന്ന് അമേരിക്കന്‍ സൈനിക സെന്‍ട്രല്‍ കമാന്‍ഡിനെ ഉദ്ധരിച്ച്‌ അസോസിയറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഇക്കാര്യം ഇറാന്‍ സമ്മതിച്ചിട്ടില്ല. ഫ്രഞ്ച് സൈന്യവും പ്രതികരിച്ചില്ല. ഒമാന്‍ ഉള്‍ക്കടലില്‍നിന്ന് ജനുവരി 15നാണ് ആയുധങ്ങള്‍ പിടികൂടിയത്. സെന്‍ട്രല്‍ കമാന്‍ഡ് പുറത്തുവിട്ട ആയുധങ്ങളുടെ ചിത്രങ്ങള്‍ക്ക് നേരത്തേ അമേരിക്കന്‍ സേന പിടിച്ചെടുത്ത ഇറാന്‍ ആയുധങ്ങളുമായി സാമ്യമുള്ളതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

spot_img

Related Articles

Latest news