വിപുലമായ ആഘോഷവുമായി നടുമുറ്റം ‘ഓണോത്സവം 2022’

 

ദോഹ : ഓണാഘോഷത്തോടനുബന്ധിച്ച് നടുമുറ്റം ഖത്തർ ഓണോത്സവം 2022 എന്ന പേരില്‍ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു. റയ്യാനിലെ അൽ റയ്യാൻ പ്രൈവറ്റ് സ്കൂളിൽ രാവിലെ എട്ടു മണിയോടുകൂടി ആരംഭിച്ച ഓണാഘോഷങ്ങൾ അവസാനിച്ചത് വൈകീട്ട് അഞ്ചുമണിയോടുകൂടിയാണ്.

ഐ.സി.സി പ്രസിഡന്‍റ് പി.എൻ ബാബുരാജ്, ഐ.സി.ബി.എഫ് മെഡിക്കല്‍ ക്യാമ്പ് കോഡിനേറ്റർ രജനി മൂർത്തി, ഐ.സി.സി മുൻ പ്രസിഡന്‍റ് മിലൻ അരുൺ, ലോക കേരള സഭാംഗം ഷൈനി കബീർ, കൾച്ചറൽ ഫോറം പ്രസിഡന്‍റ് മുനീഷ് എ.സി തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു.

ഫോക്കസ് മെഡിക്കൽ സെൻ്റർ അഡ്മിൻ മാനേജർ അബ്ദുൽ ബാസിത്, റേഡിയോ മലയാളം സി.ഇ.ഒ അൻവർ ഹുസൈൻ, ബ്രാഡ്മ ഖത്തർ ഫുഡ് സെയിൽസ് മാനേജര്‍ അനസ് കൊല്ലംകണ്ടി, അബ്ദുർറഹീം വേങ്ങേരി, കൾച്ചറൽ ഫോറം വൈസ് പ്രസിഡന്‍റ് മുഹമ്മദ് കുഞ്ഞി തുടങ്ങിയവർ സംബന്ധിച്ചു.

നടുമുറ്റം പ്രസിഡന്‍റ് സജ്ന സാക്കി സ്വാഗതം പറഞ്ഞു. നടുമുറ്റവുമായി സഹകരിച്ചു ഫോക്കസ് മെഡിക്കല്‍ സെൻ്റർ നടപ്പിലാക്കുന്ന പ്രിവിലേജ് കാർഡിൻ്റെ രൂപരേഖ വേദിയില്‍ ഫോക്കസ് മെഡിക്കല്‍ സെൻ്റർ അഡ്മിൻ മാനേജര്‍ അബ്ദുൽ ബാസിത് നടുമുറ്റം പ്രസിഡന്‍റ് സജ്ന സാക്കിക്ക് കൈമാറി പ്രകാശനം ചെയ്തു.

എട്ടുമണിക്ക് പതിമൂന്നോളം ടീമുകൾ പങ്കെടുത്ത പൂക്കള മത്സരത്തോടെയാണ് ഓണാഘോഷത്തിന് തുടക്കമായത്. ട്രിബ്യൂട്ട് ഖത്തർ 2022 വേൾഡ്കപ്പ് എന്ന വിഷയത്തിലായിരുന്നു പൂക്കളമത്സരം അരങ്ങേറിയത്. വളരെ വാശിയേറിയ മത്സരത്തില്‍ അനിൽ ചോലയിൽ, സജ്ന എം സാലിം, ഫസ്ന ഒലിക്കൽ, ഷജില ഹസ്കർ, മുഹമ്മദ് ഫാരിസ്, ഷെദില ഷാഫി, താഹിറ അമീൻ എന്നിവരടങ്ങിയ എം.എ.എം.ഒ കോളേജ് അലുംനി ഒന്നാം സ്ഥാനവും ഫാസിൽ അബ്ദുൽ സത്താർ, ശ്രീദേവി ജയശ്രീ, ഷമീന അസീം, അതുല്യ നായർ, ശിൽപ ലൈല സതീഷ്, ആൻസി ജെസ്ബിൻ, ഷെറിൻ ഷഹനാസ്, ജെസ്ബിൻ ജബ്ബാർ എന്നിവരടങ്ങിയ ക്യു.എസ്.സി.ടി ടീം രണ്ടാം സ്ഥാനവും റിങ്കു ഉണ്ണികൃഷ്ണൻ, ലിൻസി സിജോ, സുസ്മി ജയൻ, ഷൈനി സാമുവൽ, കൊച്ചു ത്രേസ്യ, ബിൻസി അബ്രഹാം എന്നിവരടങ്ങിയ എഫ്.ഐ.എൻ ക്യു ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ലാൽ കെയേഴ്സ് ആൻ്റ് മോഹൻലാൽ ഫാൻസ് ഓൺലൈൻ യൂണിറ്റ്, കെപ് വ ഖത്തർ, ലാവൻഡർ എന്നീ ടീമുകൾ പ്രോത്സാഹന സമ്മാനവും നേടി.

വിജയികൾക്കുള്ള സമ്മാനങ്ങളും ക്യാഷ് അവാർഡുകളും പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റുകളും അതിഥികളായ പി.എൻ ബാബുരാജ്, രജനി മൂർത്തി, മിലൻ അരുൺ, അബ്ദുൽ ബാസിത് തുടങ്ങിയവർ സമ്മാനിച്ചു.

സുധീർ ബാബു, ഷഫ ജാവേദ്, പി.കെ സുധീർ ബാബു എന്നിവരാണ് പൂക്കളമത്സരത്തിന് വിധി നിർണ്ണയിച്ചത്. വിധികർത്താക്കൾക്കുള്ള നടുമുറ്റം സ്നേഹോപഹാരങ്ങളും വേദിയില്‍ കൈമാറി.

നടുമുറ്റം പ്രവർത്തകർ വീടുകളില്‍ നിന്ന് തയ്യാറാക്കി കൊണ്ടുവന്ന ഓണസദ്യ ഓണോത്സവത്തിന് മാറ്റുകൂട്ടി. സ്ത്രീകളും കുട്ടികളും കുടുംബങ്ങളുമടക്കം അഞ്ഞൂറിലധികം പേർ ഓണസദ്യയിൽ പങ്കെടുത്തു.

നടുമുറ്റം പ്രസിഡന്‍റ് സജ്ന സാക്കി, വൈസ് പ്രസിഡന്‍റുമാരായ നിത്യ സുബീഷ്, നുഫൈസ, സെക്രട്ടറിമാരായ ഫാത്വിമ തസ്നീം, സകീന അബ്ദുല്ല, റുബീന, നൂർജഹാൻ ഫൈസൽ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ നജ്ല നജീബ്, ജോളി തോമസ്, സുമയ്യ താസീൻ, ലത കൃഷ്ണ, ഹമാമ ഷാഹിദ്, ശാദിയ ശരീഫ്, ഹുമൈറ വാഹിദ്, ഷെറിൻ ഫസൽ, റഹീന സമദ്, സന നസീം, ഖദീജാബി നൌഷാദ്, അജീന, മാജിദ, സനിയ്യ തുടങ്ങിയവരും വിവിധ ഏരിയ കോഡിനേറ്റർമാരും ടീം വെൽഫെയർ വളണ്ടിയർമാരും സദ്യക്ക് നേതൃത്വം കൊടുത്തു.

വാശിയേറിയ നിരവധി ഓണക്കളികളും സ്ത്രീകൾക്കും കുട്ടികൾക്കുമായി വേദിയില്‍ സംഘടിപ്പിച്ചിരുന്നു. സ്ത്രീകൾക്ക് വേണ്ടി നടന്ന വടംവലിയിൽ വക്ര ദോഹ മിക്സഡ് ടീം ഒന്നാം സ്ഥാനവും അവിയൽ ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഒന്നാം സ്ഥാനം നേടിയ ടീമിന് ഐസ കലക്ഷനും രണ്ടാം സ്ഥാനം നേടിയ ടീമിന് ബ്രാഡ്മ ഖത്തറും സമ്മാനം നൽകി.

ലത കൃഷ്ണ, സഹല കെ, സന നസീം, മാജിദ മുഖർറം, ജോളി തോമസ്, ശാദിയ ശരീഫ് എന്നിവർ ഓണക്കളികൾക്ക് നേതൃത്വം നൽകി.

spot_img

Related Articles

Latest news