തിരുവനന്തപുരം : നാല് എംഎല്‍എമാര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. നെയ്യാറ്റിന്‍കര എംഎല്‍എ കെ ആന്‍സലന്‍, കൊയിലാണ്ടി എംഎല്‍എ കെ ദാസന്, കൊല്ലം എംഎല്‍എ മുകേഷ്, പീരുമേട് എംഎല്‍എ ബിജിമോള്‍ എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
കെ ദാസന് എംഎല്‍എ, ആന്‍സലന്‍ എംഎല്‍എ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മുകേഷ് വീട്ടില്‍തന്നെ നിരീക്ഷണത്തില്‍ തുടരുന്നു. 22 വരെയാണ് നിയമസഭാ സമ്മേളനം.