കൊവിഡ് ബാധിതതർ പത്ത് കോടി നാല്‍പത്തിമൂന്ന് ലക്ഷം കടന്നു

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പത്ത് കോടി നാല്‍പത്തിമൂന്ന് ലക്ഷം കടന്നു.4.40 ലക്ഷം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 22,62,004 പേര്‍ മരിച്ചു.രോഗമുക്തി നേടിയവരുടെ എണ്ണം ഏഴ് കോടി അറുപത്തിരണ്ട് ലക്ഷം കടന്നു.

യുസില്‍ രണ്ട് കോടി എഴുപത് ലക്ഷം പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. ഒരു ലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മരണസംഖ്യ 4.57 ലക്ഷമായി ഉയര്‍ന്നു. രോഗമുക്തി നേടിയവരുടെ എണ്ണം ഒരു കോടി അറുപത്തിയേഴ് ലക്ഷം പിന്നിട്ടു.

ഇന്ത്യയില്‍ 1,07,78,206 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞദിവസം 11,000ത്തിലധികം ആളുകള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.നിലവില്‍ 1.57 ലക്ഷം പേരാണ് ചികിത്സയിലുള്ളത്.1.54 ലക്ഷം പേര്‍ മരിച്ചു.

രോഗികളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്ത് ബ്രസീലാണ്.രാജ്യത്ത് തൊണ്ണൂറ്റി രണ്ട് ലക്ഷം രോഗബാധിതരാണ് ഉള്ളത്. 2.26ലക്ഷം പേര്‍ മരിച്ചു. എണ്‍പത്തിയൊന്ന് ലക്ഷം പേര്‍ സുഖം പ്രാപിച്ചു. റഷ്യയിലും ബ്രിട്ടനിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. ഇരു രാജ്യങ്ങളിലും മുപ്പത്തിയെട്ട് ലക്ഷം പേര്‍ക്കുവീതമാണ് രോഗം ബാധിച്ചത്.

spot_img

Related Articles

Latest news