ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിമൂന്നര കോടിയ്ക്കടുത്ത്

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിമൂന്ന് കോടി നാല്‍പ്പത്തിയഞ്ച് ലക്ഷം കടന്നു.ഒമ്പത് ലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. മരണ സംഖ്യ 29.14 ലക്ഷം കടന്നു. നിലവില്‍ രണ്ട് കോടിയിലേറെ പേര്‍‌ ചികിത്സയിലുണ്ട്.

അമേരിക്കയില്‍ മൂന്ന് കോടി പതിനേഴ് ലക്ഷം രോഗബാധിതരുണ്ട്. 5.73 ലക്ഷം പേര്‍ മരിച്ചു. ബ്രസീലില്‍ ഒരു കോടി മുപ്പത്തി രണ്ട് ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 3.45 ലക്ഷം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യയില്‍ ഒരു ദിവസത്തിനിടെ ഒരുലക്ഷത്തി മുപ്പത്തിയൊന്നായിരത്തിലധികം കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി മുപ്പത് ലക്ഷം കടന്നു. 802 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ആകെ മരണം 1.67 ലക്ഷമായി ഉയര്‍ന്നു.

spot_img

Related Articles

Latest news