കോവിഡ് പ്രതിസന്ധികള്‍ക്കിടെ സിവില്‍ സര്‍വീസ് പരീക്ഷ എഴുതാന്‍ സാധിക്കാതെ പോയവര്‍ക്ക് വീണ്ടും പരീക്ഷ എഴുതുവാനുള്ള അവസരം. പരീക്ഷ എഴുതുവാനുള്ള അവസരമൊരുക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. കോവിഡ് മഹാമാരി കാരണം കഴിഞ്ഞ വര്‍ഷം പരീക്ഷക്കപേക്ഷിച്ച പലര്‍ക്കും പരീക്ഷ എഴുതുവാന്‍ സാധിച്ചില്ലെന്നും അവയില്‍ മിക്കവരുടെയും അവസാനത്തെ അവസരമായിരുന്നു അതെന്നും കാണിച്ച് ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജി പരിഗണിക്കവെയാണ് കേന്ദ്രം തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.