ന്യൂഡല്‍ഹി: അര്‍ത്ഥശൂന്യമായ സംഭാഷണം കൊണ്ട് കോവിഡിനെ നേരിടാനാവില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ശരിയായ ലക്ഷ്യവും നയവും ഉറച്ച തീരുമാനവുമാണു കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന് കി ബാത്ത് റേഡിയോ പ്രഭാഷണത്തിനു പിന്നാലെയാണു രാഹുലിന്റെ വിമര്‍ശനം. കോവിഡ് മഹാമാരിയെ നയപരമായി നേരിടുന്നതില്‍ പരാജയപ്പെട്ട മോദി വെറുമൊരു ഇവന്റ് മാനേജര്‍ മാത്രമാണെന്നും രാഹുല്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.