കോവിഡ് ബാധിതർ പന്ത്രണ്ട് കോടി അറുപത് ലക്ഷം കടന്നു

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം പന്ത്രണ്ട് കോടി അറുപത് ലക്ഷം കടന്നു. പത്ത് ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 27.66 ലക്ഷം പേരാണ് വൈറസ് ബാധ മൂലം മരണമടഞ്ഞത്. രണ്ട് കോടിയിലധികം പേരാണ് നിലവില്‍ ചികിത്സയിലുളളത്.

ബ്രസീലില്‍ 90,000ത്തിലധികം പേര്‍ക്കാണ് ഇന്നലെ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം ഒരു കോടി ഇരുപത്തിമൂന്ന് ലക്ഷം പിന്നിട്ടു. കഴിഞ്ഞ ദിവസം രണ്ടായിരത്തിലധികം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണം മൂന്ന് ലക്ഷത്തി മൂവായിരമായി.

യു എസില്‍ മൂന്ന് കോടിയിലധികം രോഗബാധിതരുണ്ട്. അരലക്ഷത്തിലധികം പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മരണസംഖ്യ 5.59 ലക്ഷമായി ഉയര്‍ന്നു. എഴുപത് ലക്ഷത്തിലധികം പേര്‍ ചികിത്സയിലുണ്ട്.

ഇന്ത്യയില്‍ ഒരു കോടി പതിനെട്ട് ലക്ഷം രോഗബാധിതരാണ് ഉളളത്. 59,000 പേര്‍ക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 4,22,596 പേരാണ് ചികിത്സയിലുളളത്. ഇതുവരെ കോവിഡ് ബാധിച്ച്‌ 1,60,983 പേര്‍ രാജ്യത്ത് മരണപ്പെട്ടു.

spot_img

Related Articles

Latest news