ഗോഖലെ ഇൻസ്റ്റിറ്റ്യൂട്ടിൽ ഇക്കണോമിക്സ് ബാച്ച്‌ലർ, മാസ്റ്റേഴ്സ് പഠനം

പുണെ ഗോഖലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്സ് ആൻഡ് ഇക്കണോമിക്സിൽ പ്രവേശനത്തിന് അപേക്ഷിക്കാം. ബി.എസ്‌സി. (ഇക്കണോമിക്സ്) പ്രവേശനത്തിന് 60 ശതമാനം മാർക്കോടെ (പട്ടിക വിഭാഗക്കാർക്ക് 50 ശതമാനം) പ്ലസ് ടു/തത്തുല്യ പരീക്ഷ ജയിച്ചവർക്ക് അപേക്ഷിക്കാം.

മാസ്റ്റേഴ്സ് തലത്തിൽ ഇക്കണോമിക്സ്, ഫിനാൻഷ്യൽ ഇക്കണോമിക്സ്, അഗ്രിബിസിനസ് ഇക്കണോമിക്സ്, ഇൻറർനാഷണൽ ബിസിനസ് ഇക്കണോമിക്സ് ആൻഡ് ഫിനാൻസ്, പോപ്പുലേഷൻ സ്റ്റഡീസ് ആൻഡ് ഹെൽത്ത് ഇക്കണോമിക്സ് എന്നിവയിൽ എം.എസ്‌സി. പ്രോഗ്രാമും ഇക്കണോമിക്സ് എം.എ. പ്രോഗ്രാമും ഉണ്ട്. 50 ശതമാനം മാർക്കോടെയുള്ള (പട്ടികവിഭാഗക്കാർക്ക് 45 ശതമാനം) ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം.

ജൂൺ 27-നു നടത്തുന്ന പ്രവേശനപരീക്ഷകൾ വഴിയാണ് പ്രവേശനം. ബി.എസ്‌സി./എം.എ. ബി.എസ്‌സി./എം.എസ്‌സി. എന്നിവയ്ക്ക് എറണാകുളം പരീക്ഷാകേന്ദ്രമാണ്. എം.എ.യ്ക്ക് കേരളത്തിൽ പരീക്ഷാകേന്ദ്രമില്ല.

എല്ലാ പരീക്ഷകൾക്കും ഒരു മാർക്കിന്റെ 100 ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങൾ വീതം ഉണ്ടാകും. ബി.എസ്‌സി.ക്ക്‌ ആപ്റ്റിറ്റ്യൂഡ് ഇൻ മാത്തമാറ്റിക്സ് (40 മാർക്ക്), അനലറ്റിക്കൽ എബിലിറ്റി ആൻഡ് റീസണിങ് (40), പ്രൊഫിഷ്യൻസി ഇൻ ഇംഗ്ലീഷ് ലാംഗ്വേജ്‌ (20) എന്നിവയിൽ നിന്നാകും ചോദ്യങ്ങൾ.

എം.എസ്‌സി./എം.എ. പ്രവേശന പരീക്ഷകൾക്ക് ആപ്റ്റിറ്റ്യൂഡ് ഇൻ മാത്തമാറ്റിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് (30), അനലറ്റിക്കൽ എബിലിറ്റി ആൻഡ് റീസണിങ് (20), യു.ജി. തലത്തിലെ ഇക്കണോമിക്സ് പരിജ്ഞാനം (50) എന്നിവയിൽനിന്നും. അപേക്ഷ ജൂൺ 18 വരെ https://admission.gipe.ac.in/ വഴിനൽകാം. യോഗ്യതാപരീക്ഷ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാം.

spot_img

Related Articles

Latest news