കൊല്ലം: കോവിഡ് പ്രതിരോധ വാക്‌സിന്‍ രണ്ടു ഡോസ് സ്വീകരിച്ച ആശുപത്രി ജീവനക്കാരിക്ക് കോവിഡ് സ്വീകരിച്ചു. കഴിഞ്ഞ മൂന്നിനാണ് ഇവര്‍ രണ്ടാം ഡോസ് സ്വീകരിച്ചത്. രണ്ട് ദിവസം മുന്‍പ് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു പരിശോധന നടത്തിയപ്പോഴാണു കോവിഡ് സ്ഥിരീകരിച്ചത്.
അതേസമയം ആശങ്കപ്പെടാനില്ലെന്നും വാക്‌സിന്റെ രണ്ട് ഡോസ് സ്വീകരിച്ച ശേഷം രണ്ടാഴ്ചയെങ്കിലും കഴിഞ്ഞാലേ കോവിഡിനെതിരായ ആന്റിബോഡി ശരീരത്തില്‍ ഉല്‍പാദിപ്പിക്കുകയുള്ളൂവെന്നും അതിനാല്‍ ഇക്കാലയളവില്‍ ജാഗ്രത തുടരണമെന്നും ജില്ലാ ഡപ്യൂട്ടി മെഡിക്കല്‍ ഓഫിസര്‍ ഡോ.ആര്‍.സന്ധ്യ പറഞ്ഞു.
മുന്‍കരുതലുകളില്‍ വീഴ്ച സംഭവിച്ചാല്‍ കോവിഡ് പോസിറ്റീവാകാന്‍ സാധ്യതയുണ്ട്.