കേരളത്തില്‍ കോവിഡ് രണ്ടാം തരംഗം രണ്ടു മാസത്തിനകം

വ്യാപന ശേഷി കൂടുതലായതിനാല്‍ മരണ നിരക്കും ഉയര്‍ന്നേക്കാമെന്ന് സൂചന

കോവിഡ് വര്‍ധനയുടെ ആദ്യ തരംഗം അവസാനിച്ച കേരളത്തില്‍ രണ്ടാം തരംഗം രണ്ടുമാസത്തിനകം ഉണ്ടാകുമെന്നാണ് നിഗമനം. പ്രതിദിന രോഗബാധിതരുടെ എണ്ണം വീണ്ടും 2000 കടന്നു. വ്യാപന ശേഷി കൂടുതലായതിനാല്‍ മരണ നിരക്കും ഉയര്‍ന്നേക്കാമെന്നാണ് സൂചനകള്‍.

യാതൊരു സുരക്ഷാമാനദണ്ഡങ്ങളും പാലിക്കാത്ത തിരഞ്ഞെടുപ്പ് തിരക്കും ഈസ്ററര്‍, വിഷു ആഘോഷങ്ങളും ആശങ്ക കൂട്ടുന്നു. ഇതുവരെ 30 ലക്ഷം പേര്‍ മാത്രമേ വാക്സീനെടുത്തിട്ടുളളു.

കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പുറത്തുവിട്ട സിറോ സര്‍വേ റിപ്പോര്‍ട്ടു പ്രകാരം 38 ലക്ഷം പേര്‍ക്കാണ് ഇതുവരെ കോവിഡ് വന്നുപോയത്. അതിനര്‍ത്ഥം മൂന്നരക്കോടി ജനസംഖ്യയില്‍ വലിയൊരു ശതമാനം ഇനിയും രോഗബാധിരായേക്കാമെന്നും വാക്സിനേഷന്‍ ത്വരിതപ്പെടുത്തണമെന്നും കൂടിയാണ്.

spot_img

Related Articles

Latest news