കോവിഡ് പരിശോധന : പുതിയ ഉത്തരവ് പുറത്തിറക്കി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം : കോവിഡ് രോഗലക്ഷണങ്ങളുള്ളവര്‍ക്ക് സംസ്ഥാനത്ത് ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി ആരോഗ്യവകുപ്പ് . ഇനി പനി, ജലദോഷം, തുടങ്ങിയ കൊറോണ രോഗലക്ഷണങ്ങളുള്ള ആളുകള്‍ ആന്റിജന്‍ പരിശോധനയോടൊപ്പം ആര്‍ടിപിസിആര്‍ പരിശോധനയും നടത്തണം.

ആരോഗ്യ വകുപ്പാണ് പുതിയ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. രണ്ടു പരിശോധനയ്ക്കുമായി ഒരേ സമയം തന്നെ സ്രവം എടുക്കണമെന്നും ആരോഗ്യവകുപ്പ് പുതിയ മാര്‍ഗ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു. ആന്റിജന്‍ പരിശോധനയില്‍ നെഗറ്റീവാണെങ്കില്‍ ഉടന്‍ തന്നെ രണ്ടാം സാമ്പിൾ ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് അയക്കണമെന്നും ആരോഗ്യ സെക്രട്ടറിയുടെ ഉത്തരവിലുണ്ട്.

 

spot_img

Related Articles

Latest news