ഡിജിറ്റല്‍ ഇടപാടുകള്‍ കൂടുതല്‍ സുരക്ഷിതമാക്കാന്‍ കേന്ദ്രം

മൊബൈല്‍ ഫോണില്‍ അനാവശ്യമായ സന്ദേശങ്ങള്‍, വായ്പകള്‍ വാഗ്ദാനം ചെയ്യുന്ന വ്യാജ സന്ദേശങ്ങള്‍ എന്നിവയില്‍ ഉപഭോക്താക്കള്‍ക്കുള്ള ബുദ്ധിമുട്ടും ഉയര്‍ന്നുവരുന്ന ആശങ്കകളും പരിഹരിക്കാനുമായി കേന്ദ്ര ഇലക്‌ട്രോണിക്സ്, ഐ ടി,കമ്മ്യൂണിക്കേഷന്‍ വകുപ്പ് മുന്നോട്ട് വന്നിരിയ്ക്കുകയാണ്. നിയമ -നീതി വകുപ്പ് മന്ത്രിരവിശങ്കര്‍ പ്രസാദിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം ഇത് സംബന്ധിച്ച തീരുമാനങ്ങള്‍ കൈക്കൊണ്ടിരിയ്ക്കുകയാണ്.

സാമ്പത്തിക തട്ടിപ്പുകള്‍ നടത്തുന്നതിനും സാധാരണക്കാരന്‍ കഠിനാധ്വാനം ചെയ്ത പണം നഷ്ടപ്പെടുന്നതിനും ടെലികോം സ്രോതസ്സുകളെ ഉപയോഗിക്കുന്നതായി യോഗം നിരീക്ഷിച്ചു. ടെലികോം വരിക്കാര്‍ക്ക് ശല്യമാകുന്ന വ്യക്തികള്‍, തെറ്റായ ടെലി മാര്‍ക്കറ്റര്‍മാര്‍ എന്നിവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മന്ത്രി, ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ഡു നോട്ട് ഡിസ്റ്റര്‍ബ് സേവനത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന വരിക്കാര്‍ക്ക് പോലും രജിസ്ട്രേഡ് ടെലിമാര്‍ക്കറ്റര്‍മാരില്‍ നിന്നും രജിസ്റ്റര്‍ ചെയ്യാത്ത ടെലിമാര്‍ക്കറ്റര്‍മാരില്‍ നിന്നും വാണിജ്യ സന്ദേശങ്ങള്‍ ലഭിക്കുന്നതായി യോഗം ചൂണ്ടിക്കാട്ടി. ടെലികോം സേവനദാതാക്കള്‍, ടെലി മാര്‍ക്കറ്റര്‍മാര്‍ എന്നിവരെ ഈ വിഷയത്തിന്‍റെ ഗൗരവം ബോധ്യപ്പെടുത്താനും നിലവിലെ നിയമങ്ങളും ചട്ടങ്ങളും നടപ്പാക്കാനും മന്ത്രി ടെലികോം വകുപ്പ് ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു. നിയമ ലംഘനം ഉണ്ടായാല്‍ സാമ്പത്തിക പിഴ നല്കാനും ആവര്‍ത്തിച്ച്‌ ലംഘനം ഉണ്ടായാല്‍ സേവന ബന്ധം വിച്ഛേദിക്കുക ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

അനാവശ്യ വാണിജ്യ സന്ദേശങ്ങളും ടെലികോം സ്രോതസ്സുകള്‍ ദുരുപയോഗം ചെയ്തുള്ള സാമ്ബത്തിക തട്ടിപ്പുകളും ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന്, പരാതി പരിഹാരത്തിനായി ഒരു വെബ് /മൊബൈല്‍ ആപ്ലിക്കേഷന്‍,എസ് എം എസ് അധിഷ്ഠിത സമ്ബ്രദായം എന്നിവ വികസിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി.ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് അനാവശ്യ വാണിജ്യ സന്ദേശം ലഭിക്കുന്നത് ഉള്‍പ്പെടെയുള്ള പരാതികള്‍ സമര്‍പ്പിക്കാവുന്നതാണ്.

spot_img

Related Articles

Latest news