ഇന്നും നാളെയും സമ്പൂര്‍ണ നിയന്ത്രണം: അവശ്യ സേവനങ്ങൾ മാത്രം

പൊതു ഗതാഗതം ഉണ്ടാകില്ല. ഹോട്ടലുകളില്‍ ഓണ്‍ലൈന്‍ ഡെലിവറി മാത്രം.

വാരാന്ത്യ കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഇന്നും നാളെയും സംസ്ഥാനത്ത് സമ്പൂര്‍ണ നിയന്ത്രണം. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രമാണ് തുറക്കാന്‍ അനുമതി ഉള്ളത്. പൊതുഗതാഗതം ഉണ്ടാകില്ല. ബാര്‍, ബിവറേജ് ഔട്ട് ലെറ്റുകളും അടഞ്ഞുകിടക്കും. അവശ്യ മേഖലകള്‍, ആരോഗ്യ സേവനങ്ങള്‍ എന്നിവയ്ക്ക് മാത്രമാണ് ഇന്നും നാളെയും പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുള്ളത്.

ഹോട്ടലുകളില്‍ നിന്നും ഓണ്‍ലൈന്‍ ഡെലിവറി മാത്രമേ അനുവദിക്കൂ. പഴം, പച്ചക്കറി, മീന്‍, മാംസം തുടങ്ങി അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെ തുറക്കാം.

ശനിയാഴ്ചയും ഞായറാഴ്ചയും സാമൂഹിക അകലം പാലിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തടസമില്ല. എന്നാല്‍ ഇക്കാര്യം പൊലീസ് സ്റ്റേഷനില്‍ മുന്‍കൂട്ടി അറിയിക്കേണ്ടതാണ്. നേരത്തെ നിശ്ചിയിച്ച പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കും.

 

Mediawings:

spot_img

Related Articles

Latest news