കോവിഡ് ഭേദമായവർക്ക് ആറുമാസം പേടിക്കേണ്ട

ലണ്ടന്‍: കൊവിഡ് ഭേദമായവര്‍ക്ക് ആറു മാസത്തേക്ക് വീണ്ടും വരില്ലെന്ന് പുതിയ പഠനം. ബ്രിട്ടനില്‍ നടത്തിയ പഠനമാണ് ഇത് വ്യക്തമാക്കിയത്. കൊവിഡ് 19 ബാധിച്ച മിക്കവാറും എല്ലാ ആളുകള്‍ക്കും കുറഞ്ഞത് ആറുമാസത്തേക്ക് ഉയര്‍ന്ന അളവില്‍ ആന്റിബോഡികളുണ്ടെന്നും അവ രോഗം വീണ്ടും ബാധിക്കുന്നത് തടയുമെന്നുമാണ് പഠനത്തില്‍ കണ്ടെത്തിയത്. കൊറോണ വൈറസ് ബാധിച്ചവരിലുള്ള ആന്റിബോഡികള്‍ ബഹുഭൂരിഭാഗം ആളുകളും നിലനിര്‍ത്തുന്നതായാണ് കണ്ടെത്തിയതെന്ന് പഠനം നടത്തിയ യു.കെ ബയോബാങ്കിലെ പ്രൊഫസറും ചീഫ് സയന്റിസ്റ്റുമായ നവോമി അല്ലെന്‍ പറഞ്ഞു.

 

ബ്രിട്ടീഷ് ജനസംഖ്യയില്‍ കൊവിഡ് ബാധിച്ചവരുടെ തോതും രോഗബാധിതരില്‍ ആന്റിബോഡികള്‍ എത്രത്തോളം നിലനിന്നിരുന്നുവെന്നതുമാണ് പഠനത്തില്‍ പരിശോധിച്ചത്.രോഗമുക്തി നേടിയവര്‍ക്ക് വീണ്ടും വേഗത്തില്‍ കോവിഡ് ബാധിക്കാനുള്ള സാധ്യത അപൂര്‍വമാണെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തി. കൊവിഡ് പോസിറ്റീവായി ഭേദമായവരില്‍ 99 ശതമാനം പേരും മൂന്ന് മാസത്തേക്ക് ആന്റിബോഡികള്‍ നിലനിര്‍ത്തി. പഠനത്തിലെ ആറുമാസത്തെ ഫോളോഅപ്പിനുശേഷം, 88 ശതമാനം പേരിലും അത് തുടരുന്നതായും കാണപ്പെട്ടു.

 

മീഡിയ വിങ്സ്

spot_img

Related Articles

Latest news