സൗദിയിൽ പള്ളികളിലും നിയന്ത്രണം

റിയാദ്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സൗദിയിൽ പള്ളികളിലും നിയന്ത്രണം ഏർപ്പെടുത്തി. ബാങ്ക് വിളിക്കുന്നതോടെ പളളികൾ തുറന്ന് നമസ്ക്കാര ശേഷം 15 മിനിറ്റിനകം പള്ളി അടക്കണം.നേരത്തെ ബാങ്ക് വിളിക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് പള്ളികള്‍ തുറക്കാമായിരുന്നു. നമസ്ക്കാരം തുടങ്ങി അരമണിക്കൂര്‍ കൊണ്ട് അടക്കുകയും വേണമായിരുന്നു. ഈ നിബന്ധനയാണ് മാറ്റിയിരിക്കുന്നത്.

പ്രാര്‍ത്ഥനയ്ക്ക് എത്തുന്നവര്‍ നിര്‍ബന്ധമായും  മാസ്ക് ധരിച്ചിരിക്കണം. നമസ്‌കരിക്കാനുള്ള മുസല്ലകൾ അതാത് ആളുകൾ കൊണ്ടുവരണം. ജുമുഅ നമസ്ക്കാരം ബാങ്കിന്റെ അര മണിക്കൂറിന് ശേഷം അടക്കണം. ജുമുഅയും നിസ്‌കാരവും പതിനഞ്ച് മിനിറ്റനകം തീർക്കണം.

ഉദ്‌ബോധന ക്ലാസുകൾ പാടില്ല. നമസ്‌കരിക്കുന്നവർക്കിടയിൽ ഒന്നര മീറ്റർ അകലം പാലിക്കണം. പള്ളിയുടെ അകവും ശുചിമുറികളും അതാത് സമയങ്ങളിൽ അണുമുക്തമാക്കണമെന്നും അധികൃതർ അറിയിച്ചു.

spot_img

Related Articles

Latest news