കൊവിഡ് വാക്സിനേഷൻ സെഞ്ച്വറിയിലേക്ക്

രാജ്യത്തെ കൊവിഡ് വാക്സിനേഷൻ നൂറ് കോടി ഡോസിലേക്ക്. ഇന്നലെ രാത്രിയിലെ കണക്ക് പ്രകാരം 99.7 കോടി ഡോസാണ് നൽകിയത്. ഇന്ന് ഉച്ചയോടെ 100 കോടി ഡോസ് പിന്നിടും.

കൊവിഡ് പ്രതിരോധത്തിൽ നിർണായക ചുവടുവെപ്പാണിതെന്നും വാക്സിൻ സ്വീകരിക്കാത്തവർ ഉടൻ സ്വീകരിക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

”വാക്സിനേഷന്‍റെ കാര്യത്തില്‍ രാജ്യം സെഞ്ചുറിയിലേക്കെത്തുകയാണ്. ഈ സുവർണാവസരത്തിന്‍റെ ഭാഗമാകാൻ, ഇനിയും കുത്തിവെപ്പ് എടുക്കാത്ത പൗരന്മാരോട് ഞാൻ അഭ്യർത്ഥിക്കുന്നു, ഇന്ത്യയുടെ ഈ ചരിത്രപരമായ വാക്സിനേഷൻ യാത്രയിൽ ഉടൻ തന്നെ പങ്കാളിയാവുക” കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ട്വിറ്ററില്‍ കുറിച്ചു.

വാക്സിനേഷന്‍ നൂറു കോടി കടക്കുന്നതിന്‍റെ ഭാഗമായി നിരവധി പരിപാടികള്‍ കേന്ദ്രസര്‍ക്കാര്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ജനുവരി 16നാണ് ഇന്ത്യ വാക്സിനേഷന്‍ യജ്ഞം ആരംഭിക്കുന്നത്. ആദ്യഘട്ടമായി ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് പ്രതിരോധ കുത്തിവെപ്പ് നല്‍കിയത്.

മാര്‍ച്ച് ഒന്നു മുതല്‍ 60 വയസിനു മുകളിലുള്ളവര്‍ക്കും ഏപ്രില്‍ ഒന്നു മുതല്‍ 45 വയസിനു മുകളിലുള്ളവര്‍ക്കും വാക്സിന്‍ നല്‍കിത്തുടങ്ങി. മെയ് ഒന്നു മുതല്‍ 18 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും കുത്തിവെപ്പ് നല്‍കാന്‍ തീരുമാനിച്ചു.

spot_img

Related Articles

Latest news