രാജ്യത്ത് കോവിഡ് വാക്സിനേഷന്റെ പരീക്ഷണഘട്ടത്തിൽ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് വാക്സിനേഷൻ സർട്ടിഫിക്കറ്റ് നൽകും. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കൊവീഷീൽഡ്, കൊവാക്സിൻ എന്നിവയുടെ പരീക്ഷണത്തിൽ 11,300 പേരാണ് പങ്കെടുത്തത്.
കോവിഡ് വാക്സിൻ പരീക്ഷണത്തിൽ പങ്കെടുത്ത ഇവർ രാജ്യത്തിന് നൽകിയത് വലിയ സേവനമാണ്, അവരുടെ സേവനത്തിനും അർപ്പണമനോഭാവത്തിനും രാജ്യം അവരോട് നന്ദി പറയുന്നു. വാക്സിന്റെ പരീക്ഷണഘട്ടത്തിൽ അവർ നൽകിയ സഹകരണം വിലമതിക്കാനാകാത്തതെന്നും കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ ട്വിറ്ററിൽ വ്യക്തമാക്കി.
Mediawings: