ഒമാനിലേക്ക് ഇന്ത്യക്കാർക്ക് നേരിട്ട് പറക്കാം

മസ്ക്കറ്റ്: ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്കുള്ള യാത്രാ വിലക്ക് ഒഴിവാക്കിയതായി ഒമാൻ സിവിൽ ഏവിയേഷൻ അറിയിച്ചു.

സെപ്തംബർ 1 ബുധനാഴ്ച ഉച്ചക്ക് 12 മണി മുതലായിരിക്കും വിലക്ക് നീക്കിയ തീരുമാനം പ്രാബല്യത്തിൽ വരിക.

ഇന്ത്യക്ക് പുറമെ പാക്സിതാൻ, ബംഗ്ളാദേശ് എന്നിവയടക്കം 18 രാജ്യങ്ങളിൽ നിന്നുള്ളവർക്കും ഒമാനിലേക്ക് നേരിട്ട് പറക്കാൻ സാധിക്കും.

യാത്രക്കാർ ഒമാൻ അംഗീകരിച്ച വാക്സിൻ രണ്ട് ഡോസ് സ്വീകരിച്ചിരിക്കണം. ക്യു ആർ കോഡ് ഉള്ള സർട്ടിഫിക്കറ്റ് കയ്യിൽ കരുതുകയും വേണം.

റെസിഡൻസിനു പുറമെ ഒമാനിലേക്ക് വിസ ആവശ്യമില്ലാത്തവർക്കും ഓൺ അറൈവൽ വിസ ലഭിക്കുന്ന രാജ്യക്കാർക്കുമെല്ലാം പുതിയ തീരുമാനം ബാധകമാകും.

നാട്ടിൽ മാസങ്ങളായി കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിനു പ്രവാസികൾക്ക് പുതിയ തീരുമാനം വലിയ ആശ്വാസമാകും.

spot_img

Related Articles

Latest news