പണം നല്‍കി 28 ദിവസത്തെ ഇടവേളയില്‍ കൊവിഷീല്‍ഡ് സ്വീകരിക്കാമെന്ന് ഹൈക്കോടതി

കൊച്ചി: പണം നല്‍കി വാക്‌സിനെടുക്കാന്‍ താല്‍പര്യമുള‌ളവര്‍ക്ക് കൊവിഷീല്‍ഡ് രണ്ടാം ഡോസ് വാക്സിന്‍ 28 ദിവസത്തിന് ശേഷം സ്വീകരിക്കാമെന്ന് ഹൈക്കോടതി. വാക്‌സിന്‍ ഡോസുകള്‍ക്കിടയിലെ ഇടവേള കുറയ്‌ക്കാനാവശ്യപ്പെട്ട് കിറ്റെക്‌സ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഈ വിധി.

എന്നാല്‍ സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ വാക്‌സിന് ഈ ഇളവ് ബാധകമല്ലെന്നും ഹൈക്കോടതി അറിയിച്ചു. കോവിന്‍ വെബ്‌സൈറ്റില്‍ ഇതിനനുസരിച്ച്‌ മാറ്റം വരുത്താനും കേന്ദ്രസര്‍ക്കാരിനോട് ഹൈക്കോടതി നി‌ര്‍ദ്ദേശിച്ചു.

കൊവിഷീല്‍ഡ് വാക്‌സിന്‍ 84 ദിവസത്തിന് ശേഷമേ രണ്ടാം ഡോസ് എടുക്കാന്‍ പാടുള‌ളൂ എന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. അതിനാല്‍ കിറ്റെക്‌സിന്റെ ഹര്‍ജി ഹൈക്കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ എതിര്‍ത്തു. ഈ നിലപാട് കോടതി തള‌ളി. ആവശ്യക്കാരന് 28 ദിവസത്തിനകം വാക്സിൻ നല്‍കണമെന്നും ഉത്തരവിട്ടു.

ജോലി, മറ്റ് ആവശ്യങ്ങള്‍ക്ക് വിദേശത്തേക്ക് പോകുന്നവര്‍ക്ക് 28 ദിവസത്തിനകം വാക്‌സിന്‍ നല്‍കാന്‍ പ്രത്യേക രജിസ്‌ട്രേഷന്‍ ഉള‌ളപ്പോഴാണ് നാട്ടിലുള‌ളവര്‍ക്ക് 84 ദിവസത്തിന് ശേഷമേ രണ്ടാം ഡോസ് എടുക്കാന്‍ പാടുള‌ളൂ എന്ന് ചട്ടമുള‌ളത്. ഇത് വിവേചനമാണെന്നും വാക്‌സിന്റെ കാര്യത്തില്‍ രണ്ട് നീതി ശരിയല്ലെന്നും കോടതി പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും വിശദീകരണം കേട്ട ശേഷമാണ് ജസ്‌റ്റിസ് പി.വി സുരേഷ് കുമാര്‍ നിര്‍ണായക വിധി പ്രഖ്യാപിച്ചത്.

spot_img

Related Articles

Latest news