‘പശു ശാസ്ത്ര’ പരീക്ഷ പ്രോത്സാഹിപ്പിക്കാൻ എല്ലാ യൂണിവേഴ്സിറ്റി വൈസ് ചാന്സലർമാർക്കും യു ജി സി യുടെ നിർദ്ദേശം. രാഷ്ട്രീയ കാമധേനു ആയോഗ് ആണ് പശു ശാസ്ത്ര പരീക്ഷ നടത്തുന്നത്. കേന്ദ്ര മൃഗസംരക്ഷണ ക്ഷീര വകുപ്പിന്റെ കീഴിൽ ഉള്ള പരിപാടിയാണ് രാഷ്ട്രീയ കാമേധേനു ആയോഗ്.
പ്രൈമറി വിദ്യാർത്ഥികൾക്ക് അടക്കം ഈ പരീക്ഷയിൽ പങ്കെടുക്കാം. പങ്കെടുക്കുന്നവർക്ക് പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റ് ലഭിക്കും. പ്രൈമറി ക്ലാസ് (എട്ടാം തരാം വരെ), ഹൈസ്കൂൾ (9 -12), കോളേജ്, മുതിർന്നവർ എന്നിങ്ങനെ നാല് വിഭാഗമായി തരം തിരിച്ചാണ് പരീക്ഷ. കാമേധേനു ഗൗ വിഗ്യാൻ പ്രചാർ പ്രസാർ എക്‌സാമിനേഷൻ എന്ന ഈ പരീക്ഷ ഫെബ്രുവരി 25 നു നടക്കും