സി.പി.എമ്മിന്‍റെ അടിത്തറ നശിക്കും – പി. കെ. കുഞ്ഞാലിക്കുട്ടി

മലപ്പുറം: ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാനാണ് ശ്രമമെന്നും വര്‍ഗീയ കാര്‍ഡിറക്കിയാല്‍ സി.പി.എമ്മിന്‍റെ അടിത്തറ നശിക്കുമെന്നും മുസ് ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ഓരോ ചെറിയ കാര്യങ്ങളും വര്‍ഗീയവല്‍കരിച്ച്‌ ഉപയോഗിക്കുകയാണ്. ലീഗിനെതിരായ വിദ്വേഷ പ്രചാരണത്തില്‍ നിന്ന് സി.പി.എമ്മിന് പിന്നോട്ട് പോകേണ്ടി വന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

വര്‍ഗീയ കാര്‍ഡ് ഇറക്കി വോട്ട് നേടാന്‍ ശ്രമിച്ചാല്‍ അവസാനം ത്രിപുരയിലും ബംഗാളും സംഭവിച്ചത് സി.പി.എമ്മിന് കേരളത്തിലുമുണ്ടാകും. ശബരിമല വിഷയത്തില്‍ ചെയ്ത മണ്ടത്തരമാണ് അവരുടെ വോട്ടുകള്‍ ഒന്നായി ഒഴുകിപ്പോകാന്‍ ഇടയാക്കിയത്. ഇപ്പോള്‍ വീണ്ടും വര്‍ഗീയ കാര്‍ഡുമായി ഇറങ്ങിയിരിക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി ചാനല്‍ അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടി

spot_img

Related Articles

Latest news