തമിഴ്നാട്ടില്‍ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ക്രയിന്‍ തകര്‍ന്നുവീണ് നാലു മരണം. അഞ്ചു പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.റാണിപത്തിലെ ദ്രൗപദി ക്ഷേത്രത്തിലാണ് അപകടമുണ്ടായത്. ഭക്തജനങ്ങളില്‍ നിന്നുള്ള ഹാരങ്ങള്‍ സ്വീകരിക്കാന്‍ എട്ടോളം പേരാണ് ക്രെയിനില്‍ കയറിയത്.പൊങ്കലിന് ശേഷമുള്ള ദ്രൗപദി അമ്മന്‍ ഫെസ്റ്റിവലിന് ഇടയിലാണ് അപകടം.അപകടത്തിന്റെ വീഡിയോ പുറത്തു വന്നിട്ടുണ്ട്. ക്രെയിന്‍ തകര്‍ന്നു വീഴുന്നതും ആളുകള്‍ പരിഭ്രാന്തരായി ഓടുന്നതും വീഡിയോയിലുണ്ട്. സംഭവത്തില്‍ ക്രെയിന്‍ ഓപറേറ്ററെ കസ്റ്റഡിയില്‍ എടുത്തതായി റാണിപട് കലക്ടര്‍ ഭാസ്ക്കര പാണ്ഡ്യന് അറിയിച്ചു. ക്ഷേത്രത്തില്‍ ക്രെയിന്‍ ഉപയോഗിക്കാന്‍ അനുവാദമുണ്ടായിരുന്നില്ലെന്നും കലക്ടര്‍ പ്രതികരിച്ചു.

 
                                    