വിജയിയ്‌ക്ക് 144 കോടി വിലയുള്ള സ്വര്‍ണ്ണകപ്പ് , 347 കോടി രൂപ ; മറ്റ് ടീമുകളെയും കാത്തിരിക്കുന്നത് കോടികള്‍

ദോഹ : 2022 ഫിഫ ലോകകപ്പിന്റെ അവസാന മത്സരം നടക്കുമ്ബോള്‍ മൂന്നാം കിരീടമാണ് ഇരു ടീമുകളും ഉറ്റുനോക്കുന്നത്.

ലോക ചാമ്ബ്യന്‍ ടീമിന് എത്ര രൂപ ലഭിക്കുമെന്ന് നോക്കാം.

ലോകകപ്പ് ട്രോഫി നേടുന്ന ടീമിന് കിരീടത്തിനൊപ്പം കോടിക്കണക്കിന് രൂപയും സമ്മാനമായി ലഭിക്കും . ഫിഫ ലോകകപ്പിന്റെ സമ്മാനത്തുക വളരെ ഉയര്‍ന്നതാണ്. വിജയിക്ക് മാത്രമല്ല, റണ്ണറപ്പ് ടീമിനും വന്‍ തുകയാണ് ലഭിക്കുക ..

വിജയിയ്‌ക്ക് 347 കോടി രൂപ, റണ്ണറപ്പിന് 248 കോടി , മൂന്നാം സ്ഥാനം നേടുന്നവര്‍ക്ക് 223 കോടി രൂപ ,നാലാം സ്ഥാനത്ത് എത്തുന്നവര്‍ക്ക് 206 കോടി രൂപ എന്നിങ്ങനെയാണ് സമ്മാനതുക .

ലോകകപ്പില്‍ പങ്കെടുക്കുന്ന ഓരോ ടീമിനും 9 മില്യണ്‍ ഡോളര്‍ വീതം ലഭിക്കും. പ്രീ ക്വാര്‍ട്ടര്‍ ഫൈനലിലെത്തുന്ന ടീമിന് 13 ദശലക്ഷം ഡോളറും , ക്വാര്‍ട്ടര്‍ ഫൈനലിലെത്തുന്ന ടീമിന് 17 മില്യണ്‍ ഡോളറും ലഭിക്കും.

ഫിഫ ലോകകപ്പിന്റെ ട്രോഫി ശുദ്ധമായ 18 കാരറ്റ് സ്വര്‍ണ്ണം കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്, ഇതിന് ഏകദേശം 144 കോടി രൂപ (20 മില്യണ്‍ ഡോളര്‍ അല്ലെങ്കില്‍ 16.4 മില്യണ്‍ പൗണ്ട്) വിലയുണ്ട്.

യൂറോസ്‌പോര്‍ട്ട് റിപ്പോര്‍ട്ട് അനുസരിച്ച്‌, ഫിഫ ലോകകപ്പ് ട്രോഫിയ്‌ക്ക് 36.5 സെന്റിമീറ്റര്‍ ഉയരവും 13 സെന്റിമീറ്റര്‍ വ്യാസവും 6.175 കിലോഗ്രാം ഭാരവുമുണ്ട് . ‘സോളിഡ് ഗോള്‍ഡ്’ എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. യഥാര്‍ത്ഥ സോളിഡ് ഗോള്‍ഡ് ട്രോഫി വിജയിക്കുന്ന ടീമിന് നല്‍കില്ല, പകരം സ്വര്‍ണ്ണം പൂശിയ വെങ്കല ട്രോഫിയാണ് സമ്മാനമായി നല്‍കുന്നത് .

സോളിഡ് ഗോള്‍ഡ് ഫിഫ ലോകകപ്പ് ട്രോഫി സ്വിറ്റ്സര്‍ലന്‍ഡിലെ സൂറിച്ചിലെ മ്യൂസിയത്തില്‍ ആരാധകര്‍ക്ക് കാണുന്നതിനായി സൂക്ഷിച്ചിരിക്കുകയാണ് . ചടങ്ങുകള്‍ക്കും ഔദ്യോഗിക പരിപാടികള്‍ക്കും മാത്രമായാണ് ഇത് മ്യൂസിയത്തില്‍ നിന്ന് പുറത്തെടുക്കുക

spot_img

Related Articles

Latest news