ലോകകപ്പ് പരാജയത്തിന് പിന്നാലെ ഫ്രാന്‍സില്‍ കലാപം; കണ്ണീര്‍വാതക പ്രയോഗം

ഞായറാഴ്ച നടന്ന ലോകകപ്പ് ഫുട്ബോള്‍ മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ അര്‍ജന്റീന ഫ്രാന്‍സിനെ പരാജയപ്പെടുത്തിയതിന് പിന്നാലെ ഫ്രാന്‍സില്‍ കലാപം.പല ഫ്രഞ്ച് നഗരങ്ങളിലും കലാപം പൊട്ടിപ്പുറപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ആയിരക്കണക്കിന് ഫുട്ബോള്‍ ആരാധകരാണ് പാരിസിലും നൈസിലും ലിയോണിലും തെരുവിലേക്ക് ഒഴുകിയത്.

പൊലീസ് ഉദ്യോഗസ്ഥര്‍ ക്രമസമാധാന നില നിലനിര്‍ത്താന്‍ ശ്രമിക്കുമ്ബോഴും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോകള്‍ തെരുവുകളില്‍ വലിയ ആക്രമണങ്ങള്‍ നടക്കുന്നതായി കാണിക്കുന്നു. കല്ലെറിഞ്ഞും പടക്കം പൊട്ടിച്ചും പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയാണ്. ലിയോണില്‍, കലാപകാരികള്‍ക്കിടയിലൂടെ കടന്നുപോയ ഒരു സ്ത്രീ ആക്രമിക്കപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. ലോകകപ്പ് തോല്‍വിയെ തുടര്‍ന്ന് അരാജകത്വം പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് സായുധ പൊലീസ് പാരീസിലെ തെരുവുകളില്‍ കണ്ണീര്‍ വാതകം പ്രയോഗിച്ചതായി ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു. മത്സരശേഷം ആയിരക്കണക്കിന് ഫുട്ബോള്‍ ആരാധകരാണ് തെരുവിലിറങ്ങിയത്.ഫ്രഞ്ച് തലസ്ഥാനത്തെ പ്രസിദ്ധമായ ചാംപ്‌സ്-എലിസീസില്‍ കലാപകാരികള്‍ പൊലീസുകാരികളുമായി ഏറ്റുമുട്ടി.

spot_img

Related Articles

Latest news