കോല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ബിര്‍ഭുമിലുള്ള പ്രൈമറി സ്‌കൂളില്‍ വിളമ്ബിയ ഉച്ചഭക്ഷണത്തില്‍ ചത്ത പാമ്ബിനെ കണ്ടെത്തിയതോടെ വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍ ചികിത്സ തേടി.
ഭക്ഷണം കഴിച്ച മുപ്പതോളം കുട്ടികളെയാണ് ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവരുടെ ആരോഗ്യനില മെച്ചപ്പെട്ടെന്നും കുട്ടികള്‍ ആശുപത്രി വിട്ടെന്നും സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.
ഒരു വിദ്യാര്‍ഥി മാത്രമാണ് നിലവില്‍ ആശുപത്രിയില്‍ തുടരുന്നത്. ഈ കുട്ടി അപകടനില തരണം ചെയ്‌തെന്നാണ് വിവരം.
ബിര്‍ഭുമിലെ മണ്ടല്‍പൂര്‍ സ്‌കൂളിലാണ് സംഭവം. തിങ്കളാഴ്ച ഉച്ചഭക്ഷണത്തിനൊപ്പം വിളമ്ബിയ പയറിലാണ് പാമ്ബിനെ കണ്ടെത്തിയത്. കുട്ടികള്‍ ഭക്ഷണം കഴിച്ച ശേഷമാണ് പാത്രത്തിന്‍റെ ഏറ്റവും അടിയിലായി ചത്ത പാമ്ബ് കിടക്കുന്നതായി ശ്രദ്ധയില്‍പെട്ടത്. സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഉച്ചഭക്ഷണം സംബന്ധിച്ച് നേരത്തെയും പരാതികള്‍ ഉയര്‍ന്നിരുന്നു. മാല്‍ഡയിലെ മറ്റൊരു സ്‌കൂളില്‍ വിളമ്ബിയ ഉച്ചഭക്ഷണത്തില്‍ കഴിഞ്ഞ ദിവസം ചത്ത എലിയെയും പല്ലിയെയും കണ്ടെത്തിയിരുന്നു