ന്യൂ ഡൽഹി : കോവിഡ് വ്യാപന സൂചിക കണക്കാക്കുന്ന ‘ആർ വാല്യൂ’ കേരളത്തിൽ രേഖപ്പെടുത്തിയത് പഴയതിനേക്കാൾ കുറവ്. മുൻപ് 0.9 ആയിരുന്നത് ഇപ്പോൾ 0.87 ആയി കുറഞ്ഞിട്ടുണ്ട്. അതുപോലെ പരിശോധനാഫലത്തിലും കുറവ് വന്നിട്ടുണ്ട്.
കൊറോണ വൈറസ് അല്ലെങ്കിൽ ഏതെങ്കിലും രോഗം പടരാനുള്ള കഴിവ് റേറ്റിംഗ് ചെയ്യുന്നതിനുള്ള ഒരു മാർഗമാണ് ആർ വാല്യൂ. ഒരു വൈറസ് ബാധിച്ച ഒരാൾ ശരാശരിയിലേക്ക് കടന്നുപോകുന്ന ആളുകളുടെ എണ്ണമാണ് ആർ വാല്യൂ കൊണ്ട് സൂചിപ്പിക്കുന്നത്.
കേരളത്തിന് പുറത്തു സൂചിക ഉയരുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 0.93 യിൽ നിന്ന് 1.02 ആയി പല സംസ്ഥാനങ്ങളിലും കൂടിയിട്ടുണ്ട് ആർ വാല്യൂ. ഒന്നിൽ കൂടുന്നത് വ്യാപനം കൂടുന്നതിന്റെ നേരിട്ടുള്ള തെളിവായി കണക്കാക്കുന്നു.