മുനീറിനു വേണ്ടി വോട്ടഭ്യർത്ഥിച്ച് ദീപിക സിംഗ് രജാവത്

താമരശ്ശേരി: അനീതികളെ വകഞ്ഞ്മാറ്റി നീതിയുടെ ശബ്ദമാവാൻ എം.കെ മുനീർ കൊടുവള്ളിയുടെ പ്രതിനിധിയായി നിയമ സഭയിലുണ്ടാവണമെന്ന് അഭിഭാഷകയും, സാമൂഹ്യ പ്രവർത്തകയുമായ ദീപിക സിംഗ് രജാവത്. നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ഡോ.എം.കെ മുനീറിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി പരപ്പൻപൊയിലിൽ സംഘടിപ്പിച്ച കുടുംബ യോഗം ഉദ്ഘാടനം ചെയ്ത് സംരിക്കുകയായിരുന്നു ദീപിക. കെ.സി.എം ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. സാധാരണക്കാരുടെ അവകാശങ്ങൾ നേടിയെടുക്കാൻ വേണ്ടി അഹോരാത്രം പരിശ്രമിക്കുന്ന നീതിമാനായ ഒരു വ്യക്തിയെ തന്നെയാണ് കൊടുവള്ളിക്ക് സ്ഥാനാർത്ഥിയായി ലഭിച്ചത്. ഇന്ത്യ ഭരിക്കുന്ന മോദി സർക്കാർ എല്ലാ ജനവിഭാഗങ്ങളെയും ഭിന്നിപ്പിച്ചുകൊണ്ട്, അക്രമങ്ങളും, അനീതിയും മാത്രം കൈമുതലാക്കിയാണ് ഭരണം നടത്തുന്നത്. അത്തരം ദുരവസ്ഥ മാറേണ്ടിയിരിക്കുന്നു. മികച്ച ക്ഷേമ പദ്ധതികളും, വികസനങ്ങളും നടപ്പാക്കി ജനഹൃദയങ്ങൾ കീഴടക്കിയ രാജ്യത്തെ തന്നെ മികച്ച സംസ്ഥാന മന്ത്രിയെന്ന ബഹുമതി ഏറ്റുവാങ്ങിയ എം.കെ മുനീറിനെ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്നും ദീപിക സിംഗ് അഭിപ്രായപ്പെട്ടു. കൂടാതെ അണ്ടോണ, കോളിക്കൽ, പുത്തൂർ, കണിയാർകണ്ടം എന്നിവിടങ്ങളിലായി വിപുലമായ രീതിയിൽ കുടുംബയോഗങ്ങൾ നടക്കുകയുണ്ടായി. വിവിധ യോഗങ്ങളിലായി സ്ഥാനാർത്ഥി ഡോ.എം.കെ മുനീർ വോട്ടഭ്യർത്ഥിച്ച് കൊണ്ട് സംസാരിച്ചു. എൽ.ഡി.എഫ് സർക്കാർ. സാധാരണക്കാരൻ്റെ അവകാശങ്ങളെ പൂർണ്ണമായും അവഗണിച്ചാണ് കഴിഞ്ഞ അഞ്ച് വർഷവും ഭരണം നടത്തിയത്. അതിൻ്റെ ഏറ്റവും വലിയ ഉദാഹരണമാണ് പൻവാതിൽ നിയമനമെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. യു.ഡി.എഫ് ലക്ഷ്യമിടുന്നത് ഓരോ പ്രദേശങ്ങളുടെയും ഉള്ളറിഞ്ഞുള്ള വികസനമാണെന്നും എം.കെ മുനീർ കൂട്ടിച്ചേർത്തു. വിവിധ യോഗങ്ങളിലായി എം.എ റസാക്ക് മാസ്റ്റർ, വി.എം ഉമ്മർ മാസ്റ്റർ, എ.അരവിന്ദൻ, അഡ്വ.എം.റഹ്മത്തുള്ള, സൈനുൽ ആബിദീൻ തങ്ങൾ, എം.എം വിജയകുമാർ, സി.ടി ഭരതൻ മാസ്റ്റർ, പി.പി കുഞ്ഞായിൻ, പി.സി ഹബീബ് തമ്പി, ഇബ്രാഹിം എളേറ്റിൽ, ചോലക്കര മുഹമ്മദ് മാസ്റ്റർ, പി.ടി.എം ഷറഫുന്നിസ്സ ടീച്ചർ, ആലിക്കുട്ടി മാസ്റ്റർ, ജെ.ടി അബ്ദുറഹിമാൻ മാസ്റ്റർ, വി.കെ അബ്ദുറഹിമാൻ, കെ.ടി റഊഫ്, ഷിജി കൊട്ടാരത്തിൽ, ജ്യോതി ടീച്ചർ, ടി.മൊയ്തീൻ കോയ, രജ്ന കുറുക്കാംപൊയിൽ, സി.കെ റസാക്ക് മാസ്റ്റർ, എം.ടി അയ്യൂബ് ഖാൻ, മഹേഷ് മാസ്റ്റർ, ഷക്കീല ടീച്ചർ, എന്നിവർ പ്രസംഗിച്ചു. വിവിധയിടങ്ങളിൽ കുടുംബ യോഗത്തോടനുബന്ധിച്ച് കലാ പരിപാടികളും സംഘടിപ്പിച്ചു.

spot_img

Related Articles

Latest news