ഇനി മുതൽ ലിബറൽ എഡ്യൂക്കേഷൻ ബിരുദവും

22 – 01 -2021
ന്യൂഡൽഹി : ദേശീയ വിദ്യാഭ്യാസ നയം 2020 ൽ ഇനി മുതൽ ലിബറൽ എഡ്യൂക്കേഷൻ ഡിഗ്രിയും. പ്രത്യേക വിഷയത്തിൽ തുടർച്ചയായി പഠനം പൂർത്തിയാക്കി ബിരുദം നേടുന്ന രീതിക്കു പുറമെ ഇഷ്ട്ടമുള്ള വിഷയങ്ങൾ പഠിച്ചു ലഭിക്കുന്ന ബിരുദമായിരിക്കും ലിബറൽ എഡ്യൂക്കേഷൻ ബിരുദം.
ഇന്ത്യയിൽ എല്ലാ യൂണിവേഴ്സിറ്റികളിലും ഇത്തരം സംവിധാങ്ങൾ ഉണ്ടായിരിക്കും . ഏതെങ്കിലും ഒരു വിഷയമോ വിവിധ വിഷയങ്ങളോ എടുത്തു കോഴ്സ് പൂർത്തിയാക്കാവുന്നതാണ്.ആഴ്ചയിൽ ചുരുങ്ങിയത് ഒരു മണിക്കൂർ തീയറി , ഒരു മണിക്കൂർ ട്യൂട്ടോറിയൽ , രണ്ടു മണിക്കൂർ പ്രാക്ടിക്കൽ (ലബോറട്ടറി) ഉണ്ടാകണം. ഇങ്ങനെയുള്ള 13 മുതൽ 15 വരെയുള്ള ആഴ്ചകൾ ചേർന്നതായിരുക്കും ഒരു സെമസ്റ്റർ. ഓരോ വിഷയത്തിലും പ്രത്യേകം പ്രത്യേകം ക്രെഡിറ്റുകൾ കണക്കാക്കും. ഇവ അക്കാഡമിക് ബാങ്ക് ഓഫ് ക്രെഡിറ്റ് (ABC ) എന്ന സംവിധാനത്തിൽ രേഖപ്പെടുത്തപ്പെടും. കാലാവധി പൂർത്തിയാകുമ്പോൾ ലഭിച്ച ക്രെഡിറ്റുകളുടെ അടിസ്ഥാനത്തിൽ ബിരുദം നൽകപ്പെടും. വിവിധ യൂണിവേഴ്സിറ്റിയുടെ വിവിധ കോഴ്‌സുകൾ സംയോജിപ്പിച്ചും ഇത്തരം ബിരുദം നേടാവുന്നതാണ് .
spot_img

Related Articles

Latest news