ഫ്ലാറ്റുകളിലും അപ്പാര്‍ട്ടുമെന്റുകളിലും ഓര്‍ഡര്‍ അനുസരിച്ച്‌ മയക്കുമരുന്ന് എത്തിക്കുന്നു; യുവാക്കൾ എക്സൈസ് പിടിയിൽ

കൊച്ചി: ഫ്ലാറ്റുകളിലും അപ്പാര്‍ട്ടുമെന്റുകളിലും ഓര്‍ഡര്‍ അനുസരിച്ച്‌ മയക്കുമരുന്ന് എത്തിക്കുന്ന രണ്ട് പേരെ കാക്കനാട് നിന്ന് എക്സൈസ് പിടികൂടി.

കാക്കനാട് ടി വി സെന്റര്‍ സ്വദേശി അഷ്കര്‍ നസീര്‍ (21 വയസ് ) കൊടുങ്ങല്ലൂര്‍ എടത്തുരുത്തി സ്വദേശി ജാക്ക് T.A (22 വയസd ) എന്നിവരാണ് എറണാകുളം റേഞ്ച് എക്സൈസിന്റെ പിടിയിലായത്. വില്പനയ്ക്കായി കൊണ്ടുവന്ന 3.5 ഗ്രാം MDMA ഇവരുടെ പക്കല്‍ നിന്ന് കണ്ടെടുത്തു.

കഴിഞ്ഞ ഡിസംബറില്‍ തൃക്കാക്കര ഭാഗത്ത് നിന്നും പിടിലായവര്‍ നല്‍കിയ വിവരത്തെത്തുടര്‍ന്ന് ഇവര്‍ ഐ.ബി നിരീക്ഷണത്തിലായിരുന്നു. കാക്കനാട് എന്‍ ജി ഒ ക്വാര്‍ട്ടേഴ്സിന് അടുത്ത് കിഴക്കേക്കര റോഡിലുള്ള അപ്പാര്‍ട്ട്മെന്റില്‍ ഇവര്‍ മയക്ക് മരുന്നുമായി എത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇവരെ പിടികൂടുകയായിരുന്നു.

എറണാകുളം റേഞ്ച് ഇന്‍സ്പെക്ടര്‍ എം.എസ്. ഹനീഫ, ഇന്റലിജന്‍സ് പ്രിവന്റീവ് ഓഫീസര്‍ N.G അജിത് കുമാര്‍, സിറ്റി മെട്രോ ഷാഡോയിലെ സിവില്‍ എക്സൈസ് ഓഫീസര്‍ N D ടോമി, P. പത്മ ഗിരിശന്‍, P C സനൂപ്, പ്രമിത C G എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്.

spot_img

Related Articles

Latest news