തിരുവനന്തപുരം: നടന്‍ ദേവന്റെ കേരള പീപ്പിള്‍സ് പാര്‍ട്ടി ബി.ജെ.പിയില്‍ ലയിച്ചു.. ബി.ജെ.പി അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നയിച്ച വിജയ് യാത്രയുടെ സമാപനവേദിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ദേവനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു.
17 വര്‍ഷം ഒരു കുഞ്ഞിനെ പോറ്റുന്നത്‌പോലെ വളര്‍ത്തി കൊണ്ടു വന്ന പാര്‍ട്ടിയെയാണ് ബിജെപിയിലേക്ക് ലയിപ്പിക്കുന്നതെന്ന്‌ദേവന്‍ പറഞ്ഞു. സിനിമയില്‍ വന്നശേഷം രാഷ്ട്രീയത്തില്‍ വന്ന ആളല്ല താന്‍ എന്നുംകോളേജ് കാലം തൊട്ടേ താന്‍ കെ.എസ്.യു പ്രവര്‍ത്തകനായിരുന്നുവെന്നും ദേവന്‍ പറഞ്ഞു.ദേവനെ കൂടാതെ സംവിധായകന്‍ വിനു കിരിയത്തും ഇന്ന് ബിജെപിയില്‍ ചേര്‍ന്നു,
യൂത്ത്‌കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ഉപാദ്ധ്യക്ഷനും പന്തളം ഗ്രാമപഞ്ചായത്ത് മുന്‍ അദ്ധ്യക്ഷനുമായ പന്തളം പ്രഭാകരന്‍, മുന്‍ ഐ..എ..എസ് ഉദ്യോഗസ്ഥനും തിരുവനന്തപുരം, ആലപ്പുഴ ജില്ലാ കളക്ടറുമായിരുന്ന കെ.വി.ബാലകൃഷ്ണന്‍, നടി രാധ തുടങ്ങിയവരും ഇന്ന് അമിത് ഷായുടെ സാന്നിദ്ധ്യത്തില്‍ ബി.ജെ.പിയില്‍ ചേര്‍ന്നു.
മീഡിയ വിങ്സ്