പ്രമേഹം നിയന്ത്രിക്കുന്നതില്‍ ഭക്ഷണത്തിനുള്ള പങ്ക്

ജീവിതശൈലിയില്‍ വന്നിരിക്കുന്ന മാറ്റങ്ങള്‍ കൊണ്ടാണ് പ്രമേഹരോഗികളുടെ എണ്ണം ഇന്ന് കൂടുന്നത്. പ്രമേഹം നിയന്ത്രിക്കുന്നതില്‍ ഭക്ഷണത്തിനുള്ള പങ്ക് വളരെ പണ്ടു തന്നെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.അതുകൊണ്ടുതന്നെ, പ്രമേഹ രോഗികള്‍ക്ക് ഏറ്റവും സംശയമുള്ളതും ഭക്ഷണകാര്യത്തിലാണ്.

തക്കാളി : തക്കാളിയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഗ്ലൈസമിക് സൂചിക കുറഞ്ഞ തക്കാളി പ്രമേഹ രോഗികള്‍ക്ക് കഴിക്കാവുന്ന ഒരു പച്ചക്കറിയാണ്. ഇവ രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടാതിരിക്കാന്‍ സഹായിക്കും.

ഓറഞ്ച് : നാരുകളും വൈറ്റമിന്‍ സി യും ധാരാളം അടങ്ങിയ ഫലമാണ്. വൈറ്റമിന്‍ സി, പ്രമേഹ രോഗികളില്‍ ബ്ലഡ് ഷുഗര്‍ ലെവല്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു ആന്റി ഓക്സിഡന്റ് ആണ്. ഭക്ഷണശേഷംപെട്ടെന്ന് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നതിനെ ഇത് തടയുന്നു. കൂടാതെ ഓറഞ്ചിന്‍റെ ഗ്ലൈസമിക് സൂചികയും കുറവാണ്. ഓറഞ്ച് ജ്യൂസിനെക്കാള്‍ നല്ലത് വെറുതേ കഴിക്കുന്നതാണ്.

പയർ വർഗ്ഗങ്ങൾ : പയറുവര്‍ഗങ്ങളിലെ പോഷകഘടങ്ങള്‍ പ്രമേഹരോഗികള്‍ക്കു ഉത്തമമാണ്. അതിനാല്‍ ബീന്‍സ് ഡയറ്റില്‍ഉള്‍പ്പെടുത്താം. ഇവയുടെ ഗ്ലൈസമിക് സൂചികയും കുറവാണ്.

ഉലുവ : ഉലുവ പ്രമേഹനിയന്ത്രണത്തിന് ഉത്തമമാണെന്നു പണ്ടേതെളിഞ്ഞതാണ്. ഉലുവയില്‍ ധാരാളം നാരുകള്‍ അടങ്ങിയിരിക്കുന്നു. ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും.

നട്സ് : നട്സ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വാള്‍നട്സ്, ഫ്‌ളാക്‌സ് സീഡ് തുടങ്ങിയവയില്‍ ഫൈബര്‍, മഗ്നീഷ്യം, ഒമേഗ 3 ഫാറ്റി ആസിഡ് എന്നിവ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും.

spot_img

Related Articles

Latest news