നാടക പ്രവർത്തകൻ ദിനേശൻ ചാല നിര്യാതനായി

കണ്ണൂർ : അറിയപ്പെടുന്ന നാടക നടനും സംവിധായകനും ആയിരുന്ന കണ്ണൂർ സഹകരണ ജോയിന്റ് ഡയറക്ടർ ഓഫീസിലെ അസിസ്റ്റൻറ് ഡയറക്ടർ ഇ ദിനേശൻ അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിൽ ആയിരുന്നു.

NGO യൂണിയന്റെ സംസ്ഥാന നാടക സംഘത്തിലെ പ്രധാന പ്രവർത്തകനാണ്. നാടൻ പാട്ടുകളിലൂടെയും കലാ കൂട്ടായ്മകളിലൂടെയും ദിനേശൻ ചാല എന്നറിയപ്പെട്ട ഇ ദിനേശൻ വിപുലമായ സൗഹൃദ സംഘത്തിന് ഉടമയായിരുന്നു.

ഭാര്യ: രസിത ( മാനേജർ, അഞ്ചരക്കണ്ടി ഫാർമേർസ് ബേങ്ക്), മക്കൾ: അനുശ്രീ (MBBS വിദ്യാർത്ഥിനി, PK ദാസ് മെഡിക്കൽ കോളേജ്, പാലക്കാട്) നയോമി (5ക്ലാസ് വിദ്യാർത്ഥിനി,AES കാവിൻ മൂല), സഹോദരങ്ങൾ: രമേശൻ (കണ്ണൂർ ടൗൺ ബേങ്ക്, CPIM കണ്ണൂർ ടൗൺ ഈസ്റ്റ് ലോക്കൽ കമ്മിറ്റി സിക്രട്ടറി) ബീന ( സിക്രട്ടറി, കണ്ണൂർ ടൗൺ സഹകരണ ബേങ്ക്) ബിന്ദു (മെമ്പർ, ചെമ്പിലോട് ഗ്രാമപഞ്ചായത്ത്).

സംസ്കാരം 30.4 .2022 ന് ശനി ഉച്ചക്ക് 12 മണിക്ക് പയ്യാമ്പലത്ത്. രാവിലെ 10.30 വരെ അഞ്ചരക്കണ്ടി കാവിൻ മൂലയിലെ സ്വവസതിയിൽ പൊതുദർശ്ശനം. ശേഷം ചാലക്കുള്ള തറവാട് വീട് ശേഷം കണ്ണൂർ JR ഓഫീസ് എന്നിവിടങ്ങളിൽ പൊതുദർശനം.

 

Mediawings:

spot_img

Related Articles

Latest news