ഊർജപ്രതിസന്ധി അതിരൂക്ഷം; താപ വൈദ്യുത നിലയങ്ങൾ പ്രവർത്തനം നിർത്തുന്നു

ഊർജപ്രതിസന്ധി രാജ്യത്ത് അതിരൂക്ഷമായി തുടരുന്നു. രാജ്യത്തെ താപവൈദ്യുതനിലയങ്ങൾ കൽക്കരിയില്ലാതെപ്രവർത്തനം നിർത്തി വയ്‌ക്കേണ്ട സാഹചര്യത്തിലാണ്. രാജ്യത്താകെ62.3കോടി യൂണിറ്റ് വൈദ്യുതിയുടെ ക്ഷാമമാണ് ഉള്ളത്.

ഉത്തർപ്രദേശ്, ഡൽഹി, ജാർഖണ്ഡ്, ജമ്മു കശ്മീർ, രാജസ്ഥാൻ, ഹരിയാന, പഞ്ചാബ്, ഒഡിഷ, മഹാരാഷ്ട്ര, ബിഹാർ എന്നിവിടങ്ങളിൽ പ്രതിസന്ധി രൂക്ഷംമായി തുടരുന്നു. പ്രശ്‌നം നെരിടാൻ ട്രെയിൻ വഴി 400വാഗണിലായി കൽക്കരി എത്തിക്കാനാണ് കേന്ദ്രം ഇപ്പോൾ ശ്രമിക്കുന്നത്. ഇതിനുള്ള വാഗൺ കൈവശമില്ല എന്നതാണ് പ്രധാന പ്രശ്‌നം.

പല സംസ്ഥാനത്തും ഏഴു മണിക്കൂർ വരെ പവർ കട്ട് ഏർപ്പെടുത്തി.വൈദ്യുതിക്കായി സംസ്ഥാനം കൽക്കരി നേരിട്ട് ഇറക്കണമെന്നാണ് പുതിയ നിർദേശം. ഇതിനുള്ള റെയിൽ വാഗൺ വാങ്ങണമെന്നും കേന്ദ്രം നിർദേശിച്ചിട്ടുണ്ട്.

ഹരിയാന, രാജസ്ഥാൻ, മഹാരാഷ്ട്ര , ഗുജറാത്ത്, പഞ്ചാബ് സംസ്ഥാനങ്ങൾ കമ്പനിയുമായി ചർച്ച തുടങ്ങി. തമിഴ്‌നാടും വാങ്ങാനുള്ള ശ്രമത്തിലാണ്. ഗുജറാത്തും മഹാരാഷ്ട്രയും ചർച്ച പൂർത്തിയാക്കിയെന്ന് ടാറ്റ പവർ വെളിപ്പെടുത്തി.

spot_img

Related Articles

Latest news