വാഴ്സോ: പോളണ്ടില്‍ തൃശൂര്‍ സ്വദേശി യുവാവ് കുത്തേറ്റ് മരിച്ചു. തൃശൂര്‍ ഒല്ലൂര്‍ സ്വദേശി സൂരജ്(23)ആണ് മരിച്ചത്.
സംഭവത്തില്‍ നാലു മലയാളികള്‍ക്കും പരിക്കേറ്റു. അഞ്ചു മാസം മുന്‍പാണ് സൂരജ് പോളണ്ടിലെത്തിയത്. സ്വകാര്യ ഫാക്ടറിയില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുകയായിരുന്നു സൂരജ്.ജോര്‍ജിയന്‍ പൗരന്മാരുമായി സിഗരറ്റ് വലിക്കുന്നതിനെച്ചൊല്ലി ഫ്ളാറ്റില്‍ നടന്ന കശപിശയാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് ഫ്ളാറ്റില്‍ താമസിച്ചിരുന്ന മലയാളിയായ സുഹൃത്ത് പറഞ്ഞു. ഫ്ളാറ്റിലെ പുകവലി നിരോധിത സ്ഥലത്ത് വച്ചു പ്രതിയെന്നു സംശയിക്കപ്പെടുന്നവര്‍ പുകവലിച്ചപ്പോള്‍ മലയാളികള്‍ ചോദ്യം ചെയ്തതാണ് ഇവരെ പ്രകോപിപ്പിച്ചതെന്നു കരുതപ്പെടുന്നു. സംഭവമുായി സൂരജിനെ യാതൊരു ബന്ധമില്ലെന്നും സുഹൃത്തുക്കളുടെ ഫ്ളാറ്റിലെത്തിയപ്പോഴാണ് യാദൃച്ചികമായി സംഭവം ഉണ്ടായത്. അത് സുരജിന്‍റെ ജീവനെടുക്കുകയും ചെയ്തുഞായറാഴ്ച രാവിലെയാണ് സൂരജ് പോളണ്ടില്‍ കൊല്ലപ്പെട്ടെന്ന വിവരം പുറത്തുവരുന്നത്. സൂരജ് ജോലി ചെയ്തിരുന്ന അതേ കന്പനിയിലെ ജോലിക്കാരാണ് സംഭവത്തിന് പിന്നില്‍. അടുക്കളഭാഗത്ത് സിഗരറ്റ് വലിക്കുന്നത് ചിലര്‍ വിലക്കിയിരുന്നു. തര്‍ക്കത്തിനിടെ സൂരജ് പിടിച്ചുമാറ്റാന്‍ പോയതാണെന്നും ഇതിനിടെയാണ് കുത്തേറ്റതെന്നും ആഴത്തിലുള്ള മുറിവുണ്ടായെന്നുന്നും ആ ഫ്ളാറ്റിലെതന്നെ മലയാളി പറഞ്ഞു. പരിക്കേറ്റ നാലുപേരും മലയാളികളാണ്. ഇവരില്‍ ഒരാള്‍ക്ക് ശസ്ത്രക്രിയ നിര്‍ദേശിച്ചിട്ടുള്ളതായും പറയപ്പെടുന്നു.