മീഡിയ വൺ വിലക്കിനെതിരെ ഇന്ന് ഡിവിഷൻ ബഞ്ചിൽ അപ്പീൽ നൽകും

കൊച്ചി: മീഡിയ വൺ ചാനലിന്റെ സംപ്രേഷണ വിലക്ക് ശരിവെച്ച സിംഗിൾ ബഞ്ച് വിധിക്കെതിരെ മാധ്യമം ബ്രോഡ്കാസ്റ് ലിമിറ്റഡ് ഇന്ന് ഡിവിഷൻ ബഞ്ചിൽ അപ്പീൽ നൽകും. പത്രവർത്തക യൂണിയൻ, ജീവനക്കാർ അടക്കമുള്ളവരും ഹർജി നൽകും. ഇന്ന് തന്നെ ഹർജി പരിഗണിക്കണമെന്ന് ആവശ്യപ്പെടാൻ ആണ് നീക്കം.

കേന്ദ്ര സർക്കാർ ഹാജരാക്കിയ വിവിധ രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആണ് ഹൈക്കോടതി കേന്ദ്ര നടപടി ശരിവെച്ചത്. സീൽഡ് കവറിൽ നൽകിയ റിപ്പോർട്ടിലെ പരാമർശങ്ങൾ ​ഗൗരവതരമാണെന്നും രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടാൻ പരിമിതികൾ ഉണ്ടെന്നു വ്യക്തമാക്കി ആണ് സിംഗിൾ ബഞ്ച് നടപടി.

സിംഗിൾ ബഞ്ച് ഉത്തരവ് നിലനിൽക്കുന്നതല്ലെന്നും സ്വാഭാവിക നീതി നിഷേധം ഉണ്ടായെന്നും ഹർജിക്കാർ കോടതിയെ അറിയിക്കും. അപ്പീൽ നൽകുന്നതിനായി സംപ്രേഷണവിലക്ക് രണ്ട് ദിവസം സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി തള്ളിയതിനാൽ ചാനൽ സംപ്രേഷണം നിലച്ചിരിക്കുകയാണ്.

ആഭ്യന്തര മന്ത്രാലയം നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആണ് ജസ്റ്റിസ് എൻ നഗരേഷ് ഹർജി തള്ളിയത്

spot_img

Related Articles

Latest news