15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ ഉപയോഗിക്കേണ്ട

ന്യൂഡല്‍ഹി: 15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ ഉപേക്ഷിക്കാന്‍ എല്ലാ മന്ത്രാലയങ്ങള്‍ക്കും വകുപ്പുകള്‍ക്കും നിര്‍ദേശം നല്‍കി ധനമന്ത്രാലയം.

ഇന്ധന ക്ഷമത, മലിനീകരണം കുറയ്‌ക്കല്‍, യാത്രക്കാരുടെ സുരക്ഷ മെച്ചപ്പെടുത്തുക തുടങ്ങിയവ ലക്ഷ്യമിട്ടാണ് നീക്കം. നീതി ആയോഗും റോഡ് ഗതാഗത മന്ത്രാലയവുമായി കൂടിയാലോചിച്ച്‌ നിലവിലെ വ്യവസ്ഥകള്‍ പുനഃപരിശോധിച്ചതായും ധനമന്ത്രാലയം വ്യക്തമാക്കുന്നു.

കേന്ദ്രസര്‍ക്കാരിന്റെ മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും കീഴിലുള്ള 15 വര്‍ഷത്തിലധികം പഴക്കമുള്ള എല്ലാ വാഹനങ്ങളും പൊളിച്ചു നീക്കും. 15 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ ലേലം ചെയ്യില്ല. ഇത്തരത്തിലുള്ള വാഹനങ്ങള്‍ സ്‌ക്രാപ്പ് ചെയ്യുന്നതിനുള്ള വിശദമായ നടപടിക്രമം റോഡ് ഗതാഗത മന്ത്രാലയം പ്രത്യേകം അറിയിക്കുമെന്നും ധനമന്ത്രാലയം വ്യക്തമാക്കുന്നു.

spot_img

Related Articles

Latest news