ആശുപത്രിയിൽ പ്രതി കത്രിക കൊണ്ട് കുത്തിയ വനിതാ ഡോക്ടർ മരിച്ചു

കൊല്ലം/ തിരുവനന്തപുരം | കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പോലീസ് വൈദ്യപരിശോധനക്ക് എത്തിച്ച യുവാവിൻ്റെ പരാക്രമത്തിൽ കുത്തേറ്റ ഹൌസ് സർജൻ മരിച്ചു. കോട്ടയം സ്വദേശി ഡോ.വന്ദന (22) ആണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. അതീവ ഗുരുതരാവസ്ഥയിലാണ് ഡോക്ടറെ ഇവിടെയെത്തിച്ചത്. എത്തിച്ചയുടനെ വെൻ്റിലേറ്ററിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ആശുപത്രിയിലെ കത്രിക ഉപയോഗിച്ച് പ്രതി പലതവണ കുത്തുകയായിരുന്നു. ഡോക്ടറുടെ പുറകിലും നെഞ്ചിലുമാണ് കുത്തേറ്റത്. അഞ്ചിലധികം തവണ കുത്തേറ്റിട്ടുണ്ട്. പൂയപ്പള്ളി സ്വദേശി സന്ദീപ് ആണ് അതിക്രമം നടത്തിയത്. വീട്ടിൽ വെച്ച് വഴക്കുണ്ടാക്കിയ ഇയാൾ തന്നെയാണ് പോലീസിനെ വിളിച്ചത്. തുടർന്ന് പോലീസ് ഇയാളെ വൈദ്യ പരിശോധനക്ക് എത്തിച്ചപ്പോഴായിരുന്നു അക്രമമുണ്ടായത്. ഇയാൾ അധ്യാപകനാണെന്ന് പ്രദേശവാസികൾ പറയുന്നു.

ആശുപത്രിയിലെ കത്രിക കൈക്കലാക്കിയ പ്രതി അടുത്തേക്ക് വന്നവരെയെല്ലാം കുത്തുകയായിരുന്നു. പോലീസുദ്യോഗസ്ഥരുമുൾപ്പെടെ അഞ്ച് പേരെയും യുവാവ് കുത്തിയിട്ടുണ്ട്. പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം. കൊല്ലം അസീസിയ്യ മെഡി.കോളജിൽ പഠിക്കുന്ന വന്ദന ഹൌസ് സർജൻസിക്ക് വേണ്ടിയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിയത്.

spot_img

Related Articles

Latest news