മഅദനിയുടെ ജീവ രക്ഷക്ക് കർണ്ണാടക സർക്കാർ മുഖ്യ പരിഗണന നൽകണം:, സിറ്റിസൺ ഫോറം ഫോർ മഅദനി

കോഴിക്കോട്: – അന്യായമായ വേട്ടയാടലിലൂടെ ഭരണകൂടം കൊല്ലാക്കൊല ചെയ്യുന്ന അബ്ദുൽ നാസിർ മഅദനിയുടെ ജീവരക്ഷക്ക് പുതുതായി അധികാരത്തിലേറിയ കർണ്ണാടക സർക്കാർ മുന്തിയ പരിഗണന നൽകണമെന്ന് സിറ്റിസൺ ഫോറം ഫോർ മഅദനി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

ഫാസിസത്തിനും ഭരണകൂട ഭീകരതക്കും എതിരായി വൻ വിജയം നേടിയ കോൺഗ്രസ് സർക്കാരിന് ഇതിന് ബാധ്യത ഏറെയാണ്. ന്യുനപക്ഷങ്ങളും മതേതര സമൂഹവും ഏറെ പ്രതീക്ഷ പുലർത്തുന്ന സാഹചര്യത്തിൽ നിയുക്ത കർണ്ണാടക സർക്കാർ മഅദനിയടക്കമുള്ള ഇരകളോട് നീതി പുലർത്തുമെന്ന് തന്നെയാണ് പ്രതീക്ഷ.

മഅ്ദനിയുടക്കമുള്ള ഇരകളോട് കര്‍ണ്ണാടകയിലെ BJP സർക്കാർ സ്വീകരിച്ച പകപോക്കൽ രാഷ്ട്രീയം തിരുത്തേണ്ടത് കോൺഗ്രസ് നേതൃത്വത്തിൻ്റെ ബാധ്യതയാണ്. സുപ്രീം കോടതി ഉത്തരവിനെ പോലും പരിഹാസ്യമാക്കി
അബ്ദുന്നാസിര്‍ മഅ്ദനിയുടെ കേരളത്തിലേക്കുള്ള യാത്രയെ ബാലിശമായ കാരണങ്ങളുയർത്തി തടയാൻ ശ്രമിക്കുന്നത് മനുഷ്യത്വ വിരുദ്ധ നടപടിയാണ്. പ്രതിയുടെ സുരക്ഷാ ചെലവ് പ്രതി തന്നെ വഹിക്കണമെന്ന നിലപാട് പരിഷ്കൃത സമൂഹത്തിന് ഭൂഷണമാണോയെന്ന് ബന്ധപ്പെട്ടവർ ചിന്തിക്കണം.

അപകടാവസ്ഥയിലായ മഅദനിയുടെ ജീവൻരക്ഷി അടിയന്തിര ഇടപെടൽ ആവശ്യമാണ്. ബാലിശമായതും അടിസ്ഥാന രഹിതവുമായ വിഷയങ്ങളിൽ പൊതുചർച്ച ഉയർന്നു വരുന്ന രാജ്യത്ത് മഅദനിക്കായി പൊതുബോധം ഉയർന്നു വരാത്തത് ദു:ഖകരമാണ്.

മഅദനിയുടെ ജീവൻ രക്ഷിക്കാനും ചികിത്സ ഉറപ്പ് വരുത്താനും ഇടപെടൽ അഭ്യർത്ഥിച്ച് സിറ്റിസൺ ഫോറം നേതൃത്വം കർണ്ണാടക മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും സന്ദർശിക്കും.
മഅദനി നേരിടുന്ന കടുത്ത മനുഷ്യാവകാശ ലംഘനത്തിനെതിരെ വിപുലമായ ക്യാമ്പയിൻ സംഘടിപ്പിക്കും

കോഴിക്കോട് കൊച്ചി തിരുവനന്തപുരം കേന്ദ്രീകരിച്ച് മഅദനി ഐക്യദാർഡ്യ സംഗമങ്ങൾ സംഘടിപ്പിക്കും .ക്യാമ്പയിൻ്റെ സംസ്ഥാനതല ഉത്ഘാടനം മെയ് 31 ന് വൈകിട്ട് 4 മണിക്ക് കോഴിക്കോട് കോർപ്പറേഷൻ ഇൻഡോർ സ്റേറഡിയം ഹാളിൽ നടക്കും.
മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു ഉത്ഘാടനം നിർവഹിക്കും..

രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മാധ്യമ സാമുദായിക രംഗത്തെ പ്രമുഖർ സംബന്ധിക്കുംവാർത്താ സമ്മേളനത്തിൽ
ഫോറം ഭാരവാഹികളായ കാരാട്ട് റസാഖ് Ex MLA, ജാഫർ അത്തോളി, നിസാർ മേത്തർ, ജലീൽ പുനലൂർ, അഹമ്മദ് കുട്ടി ഓമശേരി, റസാഖ് നന്തി, ബഷീർ കക്കോടി എന്നിവർ പങ്കെടുത്തു

spot_img

Related Articles

Latest news