തമിഴ്നാട് സെൻട്രൽ യൂനിവേഴ്‌സിറ്റിയിൽ നിന്ന് ഭൂമി ശാസ്ത്രത്തിൽ പി എച്ച് ഡി കരസ്ഥമാക്കി ഡോ: ആഷിഖ് വടക്കു വീട്ടിൽ

കൊടിയത്തൂർ: തമിഴ്നാട് കേന്ദ്ര സർവ്വ കലാ ശാലയിൽ നിന്ന് ഭൂമി ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി ഡോ: ആഷിഖ് വടക്കുവീട്ടിൽ.ഭൂമിയുടെ ഉപരിതല താപ നിലയിലുള്ള മാറ്റങ്ങളും അത് സംബന്ധിച്ചുള്ള ആരോഗ്യ പ്രശ്നങ്ങളും ഉൾകൊള്ളുന്ന സമഗ്ര പഠനത്തിനാണ് തമിഴ്നാട് കേന്ദ്ര സർവ്വ കലാശാല ഡോക്ടറേറ്റ് സമ്മാനിച്ചത് .നെറ്റ് / ജെ ആർ എഫ് സ്കോളർഷിപ്പ് കരസ്ഥമാക്കിയുള്ള പഠനമായിരുന്നു.സെൻട്രൽ യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പ്രൊഫസർ ഡോ :ആകൃതി ഗ്രോവറിന്റെ കീഴിലായിരുന്നു പഠനം.

പ്രവാസിയായിരുന്ന വെസ്റ്റ് കൊടിയത്തൂരിലെ വി വി ഉണ്ണിമോയിയുടെയും, ചേന്നമഗല്ലൂർ കാനകുന്നത്ത് ജമീലയുടെയും മകനാണ് ആഷിഖ്.കൊടിയത്തൂർ വാദി റഹ്മ ഇംഗ്ലീഷ് സ്കൂളിൽ നിന്ന് സെക്കണ്ടറി വിദ്യാഭ്യാസത്തിന് ശേഷം,ചേന്നമഗല്ലൂർ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് പ്ലസ് ടു പഠനം പൂർത്തിയാക്കിയ ആഷിഖ് ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്ന് ഭൂമി ശാസ്ത്രത്തിൽ ബിരുദവും ഡൽഹി ജാമിയ മില്ലിയ്യ ഇസ്ലാമിയ യൂണിവേഴ്സിറ്റിയിൽ നിന്ന് ഭൂമി ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി.തമിഴ്നാട് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നിന്ന് 2018-2023 ( 5 വർഷത്തെ ) പഠനത്തിലൂടെ ഭൂമിശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയെടുക്കുവാൻ സാധിച്ചത്.

കൃഷിയിലും,പാരിസ്ഥിതി പഠനങ്ങളിലും പരീക്ഷണങ്ങളിലും ഏറെ തല്പരനായ ആഷിഖ് നാട്ടുകാരുടെ പ്രിയപ്പെട്ട സണ്ണിയാണ്.ഖത്തറിൽ എഞ്ചിനീയറായ ഷഫീഖ്‌ വി വി, ഷഫ്ന വി വി എന്നിവർ സഹോദരങ്ങളാണ്.

spot_img

Related Articles

Latest news